ക​ക്ക​യ​ത്ത് തി​രി​തെ​ളി​യി​ച്ചു അ​നു​ശോ​ചി​ച്ചു
Monday, October 18, 2021 12:54 AM IST
കൂ​രാ​ച്ചു​ണ്ട്: കോ​ട്ട​യ​ത്തും ഇ​ടു​ക്കി​യി​ലും പ്ര​കൃ​തി ദു​ര​ന്ത​ത്തി​ൽ ജീ​വ​ൻ പൊ​ലി​ഞ്ഞ​വ​ർ​ക്ക് ആ​ദ​രാ​ജ്ഞ​ലി​ക​ൾ അ​ർ​പ്പി​ച്ചു കൊ​ണ്ട് ക​ക്ക​യ​ത്ത് പൗ​രാ​വ​ലി തി​രി​തെ​ളി​യി​ച്ച് അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.
ജോ​ൺ​സ​ൺ ക​ക്ക​യം, മു​ജീ​ബ് കോ​ട്ടോ​ല, സ​ജി കു​ഴു​വേ​ലി, തോ​മ​സ് വെ​ളി​യം​കു​ള​ത്ത്, ഷി​ജു വാ​ക്ക​ട എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

രേ​ഖ​ക​ളി​ല്ലാ​ത്ത പ​ണ​വു​മാ​യി
യു​വാ​വ് അ​റ​സ്റ്റി​ൽ

നാ​ദാ​പു​രം: രേ​ഖ​ക​ളി​ല്ലാ​തെ ക​ട​ത്തു​ക​യാ​യി​രു​ന്ന പ​ണ​വു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ. വി​ല്യാ​പ്പ​ള്ളി പൊ​ൻ മേ​രി പ​റ​മ്പ് സ്വ​ദേ​ശി പു​ളി​ക്കൂ​ൽ റാ​സി​ഖ് (31) നെ​യാ​ണ് ആ​റുല​ക്ഷ​ത്തി ഇരുപതിനായിരം രൂ​പ​യു​മാ​യി നാ​ദാ​പു​രം എ​സ്ഐ വി​മ​ൽ ച​ന്ദ്ര​ൻ അ​റ​സ്റ്റ് ചെ​യ്ത​ത്. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് ക​ല്ലാ​ച്ചി വാ​ണി​യൂ​ർ റോ​ഡ് ജ​ഗ്ഷ​നി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ​യാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.
റാ​സി​ഖ് സ​ഞ്ച​രി​ച്ചി​രു​ന്ന കെ​എ​ൽ 18 എ​സ് 7296 ന​മ്പ​ർ സ്ക്കൂ​ട്ട​റി​ൽ പ്ലാ​സ്റ്റി​ക്ക് ക​വ​റി​ലാ​ക്കി 500 രൂ​പ​യു​ടെ 13 കെ​ട്ടു​ക​ൾ ആ​യി സൂ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു പ​ണം. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.