തി​രു​വ​മ്പാ​ടി വി​മാ​ന​ത്താ​വ​ളം: ച​ർ​ച്ച വീ​ണ്ടും സ​ജീ​വ​മാ​കു​ന്നു
Monday, October 18, 2021 12:55 AM IST
മു​ക്കം: തി​രു​വ​മ്പാ​ടി വി​മാ​ന​ത്താ​വ​ള​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച​ക​ൾ വീ​ണ്ടും സ​ജീ​വ​മാ​കുന്നു.
മ​ല​യോ​ര കു​ടി​യേ​റ്റ മേ​ഖ​ല​യു​ടെ വി​ക​സ​ന സ്വ​പ്ന​ങ്ങ​ൾ​ക്കു ചി​റ​ക് വി​ട​ർ​ത്താ​ൻ തി​രു​വ​മ്പാ​ടി റ​ബ​ർ എ​സ്റ്റേ​റ്റി​ന്‍റെ സ്ഥ​ലം ഉ​പ​യോ​ഗി​ച്ച് തി​രു​വ​മ്പാ​ടി എ​യ​ർ​പോ​ർ​ട്ട് സ്ഥാ​പി​ക്കാ​ൻ കേ​ന്ദ്ര- സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ മു​ൻ കൈ​യെ​ടു​ക്ക​ണ​മെ​ന്ന് യു​ഡി​എ​ഫ് തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
സ്വ​കാ​ര്യ കൃ​ഷി ഭൂ​മി ഏ​റ്റെ​ടു​ക്കാ​തെ ഇ​ൻ​ഡ​സ്ട്രി​യ​ൽ എ​സ്റ്റേ​റ്റ് ഭൂ​മി മാ​ത്ര​മേ​റ്റെ​ടു​ത്ത് വി​മാ​ന​ത്താ​വ​ളം നി​ർ​മി​ക്കാ​മെ​ന്ന പ്ര​ത്യേ​ക​ത​യാ​ണ് തി​രു​വ​മ്പാ​ടി​യെ ശ്ര​ദ്ധേ​യ​മാ​ക്കു​ന്ന​ത്. സ്വ​കാ​ര്യ ഭൂ​മി ഏ​റ്റെ​ടു​ക്കാ​ൻ പ​റ്റാ​ത്ത​തി​നാ​ൽ ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ വി​ക​സ​നം അ​സാ​ധ്യ​മാ​യ​തും തി​രു​വ​മ്പാ​ടി​യു​ടെ സാ​ധ്യ​ത വ​ർ​ധി​പ്പി​ച്ചു. തി​രു​വ​മ്പാ​ടി റ​ബ​ർ ക​മ്പ​നി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള തി​രു​വ​മ്പാ​ടി റ​ബ​ർ എ​സ്റ്റേ​റ്റ് ഭൂ​മി ഏ​റ്റെ​ടു​ത്തു വി​മാ​ന​ത്താ​വ​ളം നി​ർ​മി​ക്കു​ക എ​ന്ന പ​ദ്ധ​തി​യാ​ണ് മു​ന്നോ​ട്ടു​വ​ച്ച​ത്. തി​രു​വ​മ്പാ​ടി, നീ​ലേ​ശ്വ​രം ഡി​വി​ഷ​നു​ക​ളി​ലാ​യി 2150 ഏ​ക്ക​ർ
സ്ഥ​ല​മാ​ണ് എ​സ്റ്റേ​റ്റി​നു​ള്ള​ത്. തി​രു​വ​മ്പാ​ടി, കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്തു​ക​ളി​ലും മു​ക്കം ന​ഗ​ര​സ​ഭ​യി​ലു​മാ​യാ​ണ് ഈ ​ഭൂ​മി ഉ​ള്ള​ത്. ഇ​ൻ​ഡ​സ്ട്രി​യ​ൽ പ്ലാ​ന്‍റേ​ഷ​ൻ ഭൂ​മി ആ​യ​തി​നാ​ൽ ഏ​റ്റെ​ടു​ക്ക​ലി​നു നി​യ​മ ത​ട​സ​ങ്ങ​ളി​ല്ല. എ​സ്റ്റേ​റ്റ് ഉ​ട​മ​ക​ൾ​ക്ക് ന്യാ​യ​മാ​യ വി​ല​യും തൊ​ഴി​ലാ​ളി​ക​ൾ​ക്ക് മാ​ന്യ​മാ​യ ന​ഷ്ട​പ​രി​ഹാ​ര​വും ന​ൽ​കി ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ ന​ട​ത്താം. കൂ​ടു​ത​ൽ സ്ഥ​ലം ആ​വ​ശ്യ​മു​ണ്ടെ​ങ്കി​ൽ എ​സ്റ്റേ​റ്റി​നു സ​മീ​പ​മു​ള്ള ചി​ല സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ എ​സ്റ്റേ​റ്റും വി​മാ​ന​ത്താ​വ​ള​ത്തി​നു വേ​ണ്ടി വി​ട്ടു​കൊ​ടു​ക്കാ​ൻ ത​യാ​റാ​യി​ട്ടു​ണ്ടെ​ന്നാ​ണു വി​വ​രം. 300 ഏ​ക്ക​റി​ന് അ​ടു​ത്ത് വി​സ്തീ​ർ​ണം ഉ​ള്ള കെ​ടി​സി ഗ്രൂ​പ്പി​ന്‍റെ ക​ൽ​പ്പ​ക​എ​സ്റ്റേ​റ്റും വേ​ണ​മെ​ങ്കി​ൽ ഏ​റ്റെ​ടു​ക്കാ​ൻ ക​ഴി​യും. ഇ​തോ​ടെ വ​ലി​യ വി​മാ​ന​ങ്ങ​ൾ​ക്കി​റ​ങ്ങാ​ൻ സൗ​ക​ര്യ​മു​ള്ള പു​തി​യ വി​മാ​ന​ത്താ​വ​ളം എ​ന്ന ആ​ശ​യ​ത്തി​നു കൂ​ടു​ത​ൽ അം​ഗീ​കാ​രം ല​ഭി​ക്കു​ക​യും ചെ​യ്യു​ന്നു. വ​ലി​യ ച​ര​ക്കു വി​മാ​ന​ങ്ങ​ൾ​ക്കി​റ​ങ്ങാ​ൻ സൗ​ക​ര്യ​മു​ള്ള വി​മാ​ന​ത്താ​വ​ളം ഉ​ണ്ടാ​കു​ക​യാ​ണെ​ങ്കി​ൽ മാ​ത്ര​മെ
വ്യാ​പാ​ര മേ​ഖ​ല​യ്ക്ക് നേ​ട്ടം കൊ​യ്യാ​ൻ സാ​ധി​ക്കൂ എ​ന്ന് മ​ന​സി​ലാ​ക്കി​യ മ​ല​ബാ​റി​ലെ വാ​ണി​ജ്യ​ലോ​ക​വും പു​തി​യ വി​മാ​ന​ത്താ​വ​ളം എ​ന്ന ആ​ശ​യ​ത്തി​ന് പ്രാ​ധാ​ന്യം കൊ​ടു​ക്കു​ന്നു.
തി​രു​വ​മ്പാ​ടി വി​മാ​ന​ത്താ​വ​ള​നി​ർ​മാ​ണ​ത്തി​നു​ണ്ടാ​കാ​വു​ന്ന​പ്ര​തി​സ​ന്ധി​ക​ളും പ​രി​ഹാ​ര​മാ​ർ​ഗ​ങ്ങ​ളും സ​ജീ​വ ച​ർ​ച്ച​യ്ക്കു വി​ധേ​യ​മാ​യി​ട്ടു​ണ്ട്. തി​രു​വ​മ്പാ​ടി എ​സ്റ്റേ​റ്റ് ര​ണ്ടു ഡി​വി​ഷ​നാ​യി ഉ​ള്ള​ത് മൂ​ന്നു പ്ര​ദേ​ശ​ങ്ങ​ളി​ലാ​യാ​ണ് കി​ട​ക്കു​ന്ന​ത്. തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്തി​ൽ ഉ​ള്ള തി​രു​വ​മ്പാ​ടി ഡി​വി​ഷ​ൻ 1000 ഏ​ക്ക​ർ വ​രും. നി​ലേ​ശ്വ​രം ഡി​വി​ഷ​ൻ കോ​ട​ഞ്ചേ​രി, മു​ക്കം,തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി ആ​ണ് കി​ട​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ന​ടു​വി​ലൂ​ടെ​യാ​ണ് ഇ​രു​വ​ഞ്ഞി​പ്പു​ഴ ഒ​ഴു​കു​ന്ന​ത്. പു​ഴ​യു​ടെ വേ​ർ​തി​രി​വി​നെ മ​റി​ക​ട​ക്കാ​ൻ വ​ലി​യ പാ​ലം നി​ർ​മി​ക്കു​ക എ​ന്ന ആ​ശ​യ​മാ​ണു​ള്ള​ത്.പ​ല വ​ൻ​കി​ട വി​മാ​ന​ത്താ​വ​ള​ങ്ങ​ളും പു​ഴ​യു​ടെ സ​മീ​പ​ത്താ​ണു​ള്ള​തെ​ന്നു പ​ഠ​ന​സം​ഘം സൂ​ചി​പ്പി​ക്കു​ന്നു​ണ്ട്. ആ​യി​രം ഏ​ക്ക​റി​ൽ മാ​ത്രം വി​മാ​ന​ത്താ​വ​ളം ഒ​രു​ക്കു​ക​യാ​ണെ​ങ്കി​ൽ താ​ഴെ
തി​രു​വ​മ്പാ​ടി ഭാ​ഗ​ത്തു​ള്ള ആ​യി​രം ഏ​ക്ക​ർ ഇ​ല്ലാ​തെ നീ​ലേ​ശ്വ​രം ഡി​വി​ഷ​ൻ മാ​ത്ര​മാ​യി ഏ​റ്റെ​ടു​ത്താ​ലും മ​തി. ഈ ​ര​ണ്ട് ഡി​വി​ഷ​നു​ക​ളും ബ​ന്ധി​പ്പി​ക്കു​ന്ന​ത് തോ​ട്ട​ത്തി​ൻ​ക​ട​വ് വ​ഴി​യാ​ണ്. വി​മാ​ന​ത്താ​വ​ള​ത്തെ ത​ന്നെ ര​ണ്ടു ഭാ​ഗ​മാ​യി തി​രി​ച്ചു​ള്ള രൂ​പ​രേ​ഖ​യും നേ​ര​ത്തെ ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്.
നി​ല​വി​ലു​ള്ള എ​യ​ർ പോ​ർ​ട്ടു​ക​ൾ ടേ​ബി​ൾ ടോ​പ്പ് വി​ഭാ​ഗ​ത്തി​ൽ പെ​ടു​ന്ന​തി​നാ​ൽ വി​ശാ​ല​മാ​യ സ്ഥ​ല സൗ​ക​ര്യം ല​ഭ്യ​മാ​വു​ന്ന തി​രു​വ​മ്പാ​ടി വി​മാ​ന​ത്താ​വ​ളം കൂ​ടു​ത​ൽ സു​ര​ക്ഷി​ത​വും സൗ​ക​ര്യ​പ്ര​ദ​വും ആ​യി​രി​ക്കു​മെ​ന്നും എ​ത്ര​യും വേ​ഗം വി​മാ​ന​ത്താ​വ​ളം യാ​ഥാ​ർ​ഥ്യ​മാ​ക്കു​വാ​ൻ വേ​ണ്ട ന​ട​പ​ടി ഭ​ര​ണ​കൂ​ട​ങ്ങ​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
യോ​ഗ​ത്തി​ൽ തി​രു​വ​മ്പാ​ടി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​ഴ്സി പു​ളി​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.