ജീ​ർ​ണ​ത​ക​ൾ​ക്കെ​തി​രേ മാ​ധ്യ​മ​ങ്ങ​ൾ കൈ​കോ​ർ​ക്കേ​ണ്ട കാ​ലം: മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ്
Tuesday, October 19, 2021 1:04 AM IST
കോ​ഴി​ക്കോ​ട്: കാ​ലി​ക്ക​ട്ട് പ്ര​സ്‌​ക്ല​ബി​ന്‍റെ 2019, 2020 വ​ര്‍​ഷ​ങ്ങ​ളി​ലെ മാ​ധ്യ​മ അ​വാ​ര്‍​ഡു​ക​ള്‍ മ​ന്ത്രി പി.​എ മു​ഹ​മ്മ​ദ് റി​യാ​സ് വി​ത​ര​ണം ചെ​യ്തു.
ഒ​രോ വ്യ​ക്തി​യും മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നാ​കു​ന്ന കാ​ല​ത്താ​ണ് നാം ​ജീ​വി​ക്കു​ന്ന​തെ​ന്നു മ​ന്ത്രി പ​റ​ഞ്ഞു. സ​മൂ​ഹ​ത്തി​ലെ ജീ​ർ​ണ​ത​ക​ൾ​ക്കെ​തി​രേ മാ​ധ്യ​മ​ങ്ങ​ൾ കൈ​കോ​ർ​ക്കേ​ണ്ട സ​ന്ദ​ർ​ഭ​മാ​ണി​ത്. ടൂ​റി​സം രം​ഗ​ത്തും പൊ​തു​മ​രാ​മ​ത്തു രം​ഗ​ത്തും പൊ​തു​ജ​ന​ങ്ങ​ളെ​കൂ​ടി ഉ​ള്‍​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള സ​ഹ​ക​ര​ണ​മാ​ണ് കാ​ല​ഘ​ട്ടം ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
2019ലെ ​മി​ക​ച്ച മു​ഖ​പ്ര​സം​ഗ​ത്തി​നു​ള്ള തെ​രു​വ​ത്ത് രാ​മ​ന്‍ അ​വാ​ര്‍​ഡ് സെ​ര്‍​ജി ആ​ന്‍റ​ണി (റി​ട്ട.​അ​സോ​സി​യേ​റ്റ് എ​ഡി​റ്റ​ര്‍ ദീ​പി​ക), 2020ലെ ​മി​ക​ച്ച സ്പോ​ര്‍​ട്സ് റി​പ്പോ​ര്‍​ട്ടിം​ഗി​നു​ള്ള മു​ഷ്താ​ഖ് അ​വാ​ര്‍​ഡ് തോ​മ​സ് വ​ര്‍​ഗീ​സ് (സീ​നി​യ​ര്‍ റി​പ്പോ​ര്‍​ട്ട​ര്‍, ദീ​പി​ക, തി​രു​വ​ന​ന്ത​പു​രം) എ​ന്നി​വ​ർ മ​ന്ത്രി​യി​ൽ നി​ന്ന് ഏ​റ്റു​വാ​ങ്ങി.
എ​സ്. മ​ഹേ​ഷ് കു​മാ​ര്‍ ( മ​നോ​ര​മ ന്യൂ​സ്-​പി. ഉ​ണ്ണി​കൃ​ഷ്ണ​ന്‍ അ​വാ​ര്‍​ഡ് 2019), സി.​പി ബി​നീ​ഷ് (മാ​ധ്യ​മം-​മു​ഷ്താ​ഖ് അ​വാ​ര്‍​ഡ് 2019), ദീ​പ​പ്ര​സാ​ദ് ( ടൈം​സ് ഓ​ഫ് ഇ​ന്ത്യ-​മു​ഷ്താ​ഖ് ഫോ​ട്ടോ​ഗ്ര​ഫി അ​വാ​ര്‍​ഡ് 2019) എ.​ടി. മ​ന്‍​സൂ​ര്‍( മാ​ധ്യ​മം-​തെ​രു​വ​ത്ത് രാ​മ​ന്‍ അ​വാ​ര്‍​ഡ് 2020), മി​ഥു​ന്‍ സു​ധാ​ക​ര്‍ (മാ​തൃ​ഭൂ​മി ന്യൂ​സ്-​പി. ഉ​ണ്ണി​കൃ​ഷ്ണ​ന്‍ അ​വാ​ര്‍​ഡ് 2020) എ​ന്നി​വ​രാ​ണ് മ​റ്റു അ​വാ​ർ​ഡ് ജേ​താ​ക്ക​ൾ.
കാ​ലി​ക്ക​ട്ട് പ്ര​സ് ക്ല​ബ്ബ് പ്ര​സി​ഡ​ന്‍റ് എം. ​ഫി​റോ​സ്ഖാ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​യു​ഡ​ബ്ല്യു​ജെ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​വി. കു​ട്ട​ന്‍, കെ​ഡി​എ​ഫ്എ പ്ര​സി​ഡ​ന്‍റ് പി.​ര​ഘു​നാ​ഥ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. പ്ര​സ് ക്ല​ബ് ജോ. ​സെ​ക്ര​ട്ട​റി​മാ​രാ​യ കെ.​പി. ഫ​സ്ന ഫാ​ത്തി​മ, പി.​കെ. സ​ജി​ത്ത് എ​ന്നി​വ​ര്‍ അ​വാ​ര്‍​ഡ് ജേ​താ​ക്ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തി. പ്ര​സ്ക്ല​ബ് സെ​ക്ര​ട്ട​റി പി.​എ​സ്.​രാ​കേ​ഷ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ഇ.​പി.​മു​ഹ​മ്മ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.