സ്വ​ര്‍​ണ​ക്ക​ട​ത്തു​കാ​രെ തൊ​ടാ​നാ​വാ​തെ പോ​ലീ​സ്
Tuesday, October 19, 2021 1:04 AM IST
സ്വ​ന്തം​ ലേ​ഖ​ക​ന്‍
കോ​ഴി​ക്കോ​ട് : വി​ദേ​ശ​ത്തു നി​ന്നു സം​സ്ഥാ​ന​ത്തേ​ക്ക് സ്വ​ര്‍​ണ​ക്ക​ട​ത്ത് തു​ട​രു​മ്പോ​ഴും പോ​ലീ​സി​നു പി​ടി​കൊ​ടു​ക്കാ​തെ ക​ള്ള​ക്ക​ട​ത്ത് സം​ഘം. അ​ഞ്ചു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ സ്വ​ര്‍​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ടു സം​സ്ഥാ​ന പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത് 28 കേ​സു​ക​ള്‍ മാ​ത്ര​മാ​ണ്.
അ​തേ​സ​മ​യം ക​സ്റ്റം​സ് പ്രി​വ​ന്‍റീ​വ് വി​ഭാ​ഗ​വും ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റ​വ​ന്യൂ ഇ​ന്‍റ​ലി​ജ​ന്‍​സും കോ​ടി​ക​ളു​ടെ സ്വ​ര്‍​ണ​ക്ക​ട​ത്താ​ണ് പ്ര​തി​വ​ര്‍​ഷം പി​ടി​കൂ​ടു​ന്ന​ത്. കോ​ഫെ​പോ​സ ചു​മ​ത്തി​യ പ്ര​തി​ക​ളെ പി​ടി​കൂ​ടു​ന്ന​തി​ല്‍ വ​രെ പോ​ലീ​സ് അ​ലം​ഭാ​വം കാ​ണി​ക്കു​ന്നു​ണ്ടെ​ന്ന കേ​ന്ദ്ര​ഏ​ജ​ന്‍​സി​ക​ളു​ടെ ആ​രോ​പ​ണം നി​ല​നി​ല്‍​ക്കെ​യാ​ണ് സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സു​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വ​രു​ന്ന​ത്. കേ​ന്ദ്ര​സ​ര്‍​ക്കാ​രാ​ണ് കോ​ഫേ​പോ​സ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കു​ന്ന​തെ​ങ്കി​ലും പ്ര​തി​ക​ളെ പി​ടി​കൂ​ടേ​ണ്ട ചു​മ​ത​ല സം​സ്ഥാ​ന പോ​ലീ​സി​നാ​ണ്. കോ​ട​തി നി​ര്‍​ദേ​ശാ​നു​സ​ര​ണം പ്ര​തി​ക​ള്‍ താ​മ​സി​ക്കു​ന്ന സ്ഥ​ല​ത്തെ പോ​ലീ​സാ​ണ് ഇ​ക്കാ​ര്യം ന​ട​പ്പാ​ക്കേ​ണ്ട​ത്. എ​ന്നാ​ല്‍ പ​ല​യി​ട​ത്തും സ്വ​ര്‍​ണ​ക്ക​ട​ത്തു​കാ​രും പോ​ലീ​സും ത​മ്മി​ല്‍ അ​വി​ശു​ദ്ധ ബ​ന്ധ​മു​ണ്ടെ​ന്ന ആ​രോ​പ​ണ​വും ശ​ക്ത​മാ​ണ്.
2016 ജൂ​ണ്‍ ഒ​ന്ന് മു​ത​ല്‍ ഈ​വ​ര്‍​ഷം സെ​പ്റ്റം​ബ​ര്‍ വ​രെ 28 കേ​സു​ക​ള്‍ മാ​ത്ര​മാ​ണ് സം​സ്ഥാ​ന പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​തെ​ന്നാ​ണ് ക​ണ​ക്കു​ക​ള്‍. അ​തേ​സ​മ​യം സ്വ​ര്‍​ണ​ക്ക​ട​ത്തി​നേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ കു​ഴ​ല്‍​പ്പ​ണം പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. കു​ഴ​ല്‍​പ്പ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ക്കാ​ല​യ​ള​വി​ല്‍ 268 കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്. അ​ഞ്ചു​വ​ര്‍​ഷ​ത്തി​നി​ടെ തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം എ​ന്നീ ജി​ല്ല​ക​ളി​ല്‍ സ്വ​ര്‍​ണ​ക്ക​ട​ത്ത്, കു​ഴ​ല്‍​പ്പ​ണ കേ​സു​ക​ളൊ​ന്നും പോ​ലീ​സ് പി​ടി​കൂ​ടി​യി​ട്ടി​ല്ല. ഏ​റ്റ​വും കൂ​ടു​ത​ല്‍ സ്വ​ര്‍​ണം പി​ടി​കൂ​ടി​യ​ത് പാ​ല​ക്കാ​ട് ജി​ല്ല​യി​ലാ​ണ്. 16 സ്വ​ർ​ണ​ക്ക​ട​ത്തു കേ​സു​ക​ളാ​ണ് പാ​ല​ക്കാ​ട്ടു മാ​ത്രം ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. ഹ​വാ​ല കേ​സു​ക​ളി​ല്‍ മു​ന്നി​ല്‍ മ​ല​പ്പു​റ​മാ​ണ്. 91. കേ​ര​ള​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ക​ള്ള​ക്ക​ട​ത്ത് സ്വ​ര്‍​ണം എ​ത്തു​ന്ന ക​രി​പ്പൂ​ര്‍ വി​മാ​ന​താ​വ​ള​മു​ണ്ടാ​യി​ട്ടും മ​ല​പ്പു​റ​ത്ത് അ​ഞ്ചു വ​ര്‍​ഷ​ത്തി​നി​ടെ ര​ണ്ടു സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സു​ക​ള്‍ മാ​ത്ര​മാ​ണ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. കോ​ഴി​ക്കോ​ട് റൂ​റ​ല്‍ പോ​ലീ​സ് പ​രി​ധി​യി​ല്‍ 36 കു​ഴ​ല്‍​പ്പ​ണ കേ​സു​ക​ള്‍ പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. കോ​ഴി​ക്കോ​ട് സി​റ്റി​യി​ല്‍ ഒ​രു സ്വ​ര്‍​ണ​ക്ക​ട​ത്തു​കേ​സ് മാ​ത്ര​മാ​ണ് അ​ഞ്ചു വ​ര്‍​ഷ​ത്തി​നി​ടെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. വ​യ​നാ​ട്ടി​ല്‍ ര​ണ്ടു കേ​സു​ക​ളു​ണ്ട്. ഇ​വി​ടെ 46 ഹ​വാ​ല കേ​സു​ക​ളാ​ണു​ള്ള​ത്. ക​ണ്ണൂ​രി​ല്‍ ആ​റു ഹ​വാ​ല കേ​സു​ക​ളു​ണ്ട്. വി​മാ​ന​ത്താ​വ​ള​മു​ണ്ടാ​യി​ട്ടും ഇ​വി​ടെ ഒ​രു സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ് പോ​ലും പി​ടി​കൂ​ടി​യി​ട്ടി​ല്ല. കാ​സ​ര്‍​ഗോ​ട്ട് 11 കു​ഴ​ല്‍​പ്പ​ണ കേ​സു​ക​ളും ആ​റ് സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സു​മാ​ണു​ള്ള​ത്. തൃ​ശൂ​ര്‍ റൂ​റ​ല്‍ പോ​ലീ​സി​ല്‍ ഒ​രു കു​ഴ​ല്‍​പ്പ​ണ കേ​സും ആ​ല​പ്പു​ഴ​യി​ല്‍ ഒ​രു സ്വ​ര്‍​ണ​ക്ക​ട​ത്തു​കേ​സു​മു​ള്‍​പ്പെ​ടെ​യാ​ണ് 268 കു​ഴ​ല്‍​പ്പ​ണ​ക്കേ​സും 28 സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സും ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്.
സ്വ​ര്‍​ണ-​കു​ഴ​ല്‍​പ്പ​ണ​സം​ഘ​ത്തെ നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി സം​സ്ഥാ​ന ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​വും പോ​ലീ​സും സ​ജ്ജ​രാ​യു​ണ്ടെ​ന്നാ​ണു പ​റ​യു​ന്ന​ത്. രാ​ത്രി​കാ​ല വാ​ഹ​ന പ​രി​ശോ​ധ​ന​യും സം​സ്ഥാ​ന അ​തി​ര്‍​ത്തി​ക​ളി​ല്‍ പി​ക്ക​റ്റ് പോ​സ്റ്റു​ക​ള്‍ സ്ഥാ​പി​ച്ചു​മു​ള്ള നി​ര​ന്ത​ര​മാ​യ പ​രി​ശോ​ധ​ന​യു​മാ​ണ് ഇ​ത്ത​രം നി​യ​മ​വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ത​ട​യു​ന്ന​തി​നാ​യി പോ​ലീ​സ് സ്വീ​ക​രി​ക്കു​ന്ന​ത്. സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ കാ​ണ​പ്പെ​ടു​ന്ന ആ​ളു​ക​ളും വാ​ഹ​ന​ങ്ങ​ളും ക​ര്‍​ശ​ന​മാ​യ പ​രി​ശോ​ധ​ന​യ്ക്കും വി​ധേ​യ​മാ​ക്കു​ന്നു​ണ്ട്.
എ​ങ്കി​ലും സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സു​ക​ള്‍ കേ​ന്ദ്ര​ഏ​ജ​ന്‍​സി​ക​ളാ​ണ് കൂ​ടു​ത​ലാ​യും പി​ടി​കൂ​ടു​ന്ന​ത്. വി​മാ​ന​ത്താ​വ​ള​ത്തി​നു​ള്ളി​ല്‍ ക​യ​റി പ​രി​ശോ​ധി​ക്കു​ന്ന​തി​ന് അ​ധി​കാ​ര​മി​ല്ലാ​ത്ത​താ​ണ് കേ​സു​ക​ളു​ടെ എ​ണ്ണം കു​റ​യാ​ന്‍ കാ​ര​ണ​മെ​ന്ന​താ​ണ് പോ​ലീ​സി​ന്‍റെ വി​ശ​ദീ​ക​ര​ണം.
ക​സ്റ്റം​സ്, ഡി​ആ​ര്‍​ഐ സം​ഘ​ങ്ങ​ള്‍ ക​ള്ള​ക്ക​ട​ത്ത് സം​ഘ​ത്തെ വി​മാ​ന​ത്താ​വ​ള​ത്തി​നു പു​റ​ത്തു​വ​ച്ചും പി​ടി​കൂ​ടു​ന്നു​ണ്ട്.