വിശദീകരണം തേടി മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍
Tuesday, October 19, 2021 1:04 AM IST
കോ​ഴി​ക്കോ​ട്: ത​ഹ​സി​ല്‍​ദാ​ര്‍ ന​ല്‍​കി​യ അ​വ​കാ​ശ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കി​യി​ട്ടും മ​രി​ച്ചു​പോ​യ ഭ​ര്‍​ത്താ​വി​ന്‍റെ അ​ക്കൗ​ണ്ടി​ലു​ണ്ടാ​യി​രു​ന്ന പ​ണം ഭാ​ര്യ​ക്ക് ന​ല്‍​കാ​ത്ത ബാ​ങ്കി​നെ​തി​രെ സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ കേ​സെ​ടു​ത്തു.
സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ (കോ​ഴി​ക്കോ​ട്) ക​ണ്ണൂ​ര്‍ റോ​ഡ് മാ​നേ​ജ​ര്‍​ക്കെ​തി​രെ​യാ​ണ് ക​മ്മീ​ഷ​ന്‍ ജു​ഡീ​ഷ​ല്‍ അം​ഗം കെ. ​ബൈ​ജു​നാ​ഥ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. പ​ണം ന​ല്‍​ക​ണ​മെ​ങ്കി​ല്‍ 40 ല​ക്ഷം രൂ​പ​യു​ടെ സ്വ​ത്തു​ള്ള ര​ണ്ടു​ജാ​മ്യ​ക്കാ​രെ വേ​ണ​മെ​ന്ന ബാ​ങ്കി​ന്‍റെ നി​ല​പാ​ട് ഇ​ന്ത്യ​ന്‍ പി​ന്തു​ട​ര്‍​ച്ചാ​വ​കാ​ശ നി​യ​മ​ത്തി​ന്‍റെ ന​ഗ്‌​ന​മാ​യ ലം​ഘ​ന​മാ​ണെ​ന്ന് ക​മ്മീ​ഷ​ന്‍ ഉ​ത്ത​ര​വി​ല്‍ പ​റ​ഞ്ഞു.
ക​ണ്ണൂ​ര്‍ റോ​ഡ് എ​സ്ബി​ഐ ബ്രാ​ഞ്ച് ചീ​ഫ് മാ​നേ​ജ​രോ​ടും കോ​ഴി​ക്കോ​ട് റീ​ജ​ണ​ല്‍ മാ​നേ​ജ​രോ​ടും ക​മ്മീ​ഷ​ൻ വി​ശ​ദീ​ക​ര​ണം തേ​ടി. ര​ണ്ടാ​ഴ്ച​യാ​ണ് സ​മ​യം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. 2020 ഒ​ക്ടോ​ബ​ര്‍ ര​ണ്ടി​ന് മ​രി​ച്ച ഡോ. ​പാ​വൂ​ര്‍ ശ​ശീ​ന്ദ്ര​ന്‍റെ ഭാ​ര്യ ഇ.​കെ. ഗീ​താ​ഭാ​യ് സ​മ​ര്‍​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ഉ​ത്ത​ര​വ്.