ഹോ​ട്ട​ലി​ല്‍ ബാ​ല​വേ​ല; ഉ​ട​മ​യ്ക്കെ​തി​രേ കേ​സ്
Tuesday, October 19, 2021 1:05 AM IST
കോ​ഴി​ക്കോ​ട്: പ്രാ​യ​പൂ​ര്‍​ത്തി​യ​വാ​ത്ത ഇ​ത​ര​സം​സ്ഥാ​ന​ത്തു നി​ന്നെ​ത്തി​യ കു​ട്ടി​യെ ജോ​ലി​യ്ക്ക് വ​ച്ച​തി​ന് ഹോ​ട്ട​ലു​ട​മ​ക്കെ​തി​രേ കേ​സ്. ചേ​വാ​യൂ​ര്‍ റൂ​ബി ഹോ​ട്ട​ലു​ട​മ​ക്കെ​തി​രേ​യാ​ണ് ചേ​വാ​യൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.
15 വ​യ​സു​കാ​ര​നെ ജോ​ലി​ക്കാ​യി ഹോ​ട്ട​ലി​ല്‍ നി​ര്‍​ത്തി​യെ​ന്ന ചൈ​ല്‍​ഡ് ലൈ​നി​ന്‍റെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. ഉ​ട​മ​യെ ചോ​ദ്യം ചെ​യ്ത് മ​റ്റു നി​യ​മ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് ചേ​വാ​യൂ​ര്‍ പോ​ലീ​സ് അ​റി​യി​ച്ചു. ജു​വൈ​ന​ല്‍ ജ​സ്റ്റി​സ് ആ​ക്ട് പ്ര​കാ​ര​മാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

സ്‌​പോ​ട്ട് അ​ഡ്മി​ഷ​ന്‍ നാ​ളെ

കോ​ഴി​ക്കോ​ട്: എ​ര​ഞ്ഞി​പ്പാ​ലം സെ​ന്‍റ് സേ​വ്യേ​ഴ്‌​സ് ആ​ര്‍​ട്‌​സ് ആ​ന്‍​ഡ്‌ സ​യ​ന്‍​സ് കോ​ള​ജി​ല്‍ ബി​എ​സ് സി ​മാ​ത്ത​മാ​റ്റി​ക്‌​സ്. ബി​എ ഫം​ഗ​ഷ്ണ​ല്‍ ഇം​ഗ്ലീ​ഷ് കോ​ഴ്‌​സു​ക​ളി​ല്‍ ഒ​ഴി​വു​ള​ള മാ​നേ​ജ്‌​മെ​ന്‍​റ് സീ​റ്റു​ക​ളി​ലേ​ക്ക് സ്‌​പോ​ട്ട് അ​ഡ്മി​ഷ​ന്‍ നാ​ളെ രാ​വി​ലെ ഒ​മ്പ​തി​ന് ന​ട​ത്തും. കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്‌​സി​റ്റി കാ​പ്പ് ര​ജി​സ്‌​ട്രേ​ഷ​ന്‍ ചെ​യ്ത വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​ങ്കെ​ടു​ക്കാം. ഫോ​ണ്‍: 8281319623, 0495