അ​ന​ന്ത​കൃ​ഷ്‌​ണ​ൻ എ​ൻ​ഡോ​വ്‌​മെ​ന്‍റ് വി​ത​ര​ണം​ചെ​യ്‌​തു
Tuesday, October 19, 2021 1:05 AM IST
കോ​ഴി​ക്കോ​ട്‌: കേ​ര​ള ന്യൂ​സ്‌ പേ​പ്പ​ർ എം​പ്ലോ​യീ​സ്‌ ഫെ​ഡ​റേ​ഷ​ൻ (കെ​എ​ൻ​ഇ​എ​ഫ്‌) സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ന​ന്ത​കൃ​ഷ്‌​ണ​ൻ എ​ൻ​ഡോ​വ്‌​മെ​ന്‍റ് വി​ത​ര​ണ​വും അ​നു​സ്‌​മ​ര​ണ​വും ന​ട​ത്തി. പ​രി​പാ​ടി​യു​ടെ ഉ​ദ്‌​ഘാ​ട​ന​വും എ​ൻ​ഡോ​വ്മെ​ന്‍റ്് വി​ത​ര​ണ​വും തോ​ട്ട​ത്തി​ൽ ര​വീ​ന്ദ്ര​ൻ എംഎ​ൽ​എ നി​ർ​വഹി​ച്ചു. 2020, 2021 വ​ർ​ഷ​ത്തി​ൽ എ​സ്‌​എ​സ്‌​എ​ൽ​സി പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ൾ​ക്കാ​ണ്്‌ എ​ൻ​ഡോ​വ്‌​മെന്‍റ് വി​ത​ര​ണം​ ചെ​യ്‌​ത​ത്‌.
എ​ഐ​എ​ൻ​ഇ​എ​ഫ് മു​ൻ അ​ഖി​ലേ​ന്ത്യാ വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​കു​ഞ്ഞി​രാ​മ​ൻ അ​ന​ന്ത​കൃ​ഷ്‌​ണ​ൻ അ​നു​സ്‌​മ​ര​ണ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ​എ​ൻ​ഇ​എ​ഫ്‌ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വി.​എ​സ്‌. ജോ​ൺ​സ​ൺ അ​ധ്യ​ക്ഷ​നാ​യി.
സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോം ​പ​ന​യ്‌​ക്ക​ൽ, കോ​ഴി​ക്കോ​ട്‌ പ്ര​സ്‌​ക്ല​ബ്‌ പ്ര​സി​ഡ​ന്‍റ് എം.​ഫി​റോ​സ്‌ ഖാ​ൻ, കെ​എ​ൻ​ഇ​എ​ഫ്‌ ജി​ല്ലാ സെ​ക്ര​ട്ട​റി സി.​പി.അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.