ഇ.​മോ​ഹ​ന​കൃ​ഷ്ണൻ അ​നു​സ്മ​ര​ണം ന​ട​ത്തി
Tuesday, October 19, 2021 1:05 AM IST
കു​റ്റ്യാ​ടി: മേ​ഖ​ല​യി​ലെ സാ​മൂ​ഹി​ക രാ​ഷ്ട്രീ​യ സ​ഹ​ക​ര​ണ​രം​ഗ​ത്തെ മു​ൻ​നി​ര​ക്കാ​ര​നാ​യി​രു​ന്ന ഇ.​മോ​ഹ​ന​കൃ​ഷ്ണ​ന്‍റെ നാ​ലാം ച​ര​മ​വാ​ർ​ഷി​ക ദി​ന​ത്തി​ൽ കു​റ്റ്യാ​ടി മേ​ഖ​ല അ​ഗ്രി​ക​ൾ​ച്ച​റ​ർ മാ​ർ​ക്ക​റ്റിം​ഗ് സ​ഹ​ക​ര​ണ സം​ഘം അ​നു​സ്മ​ര​ണം ന​ട​ത്തി.
കെ​പി​സി​സി നി​ർ​വാ​ഹ സ​മി​തി​യം​ഗം ജോ​ൺ പൂ​ത​ക്കു​ഴി ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​ഘം വൈ​സ് പ്ര​സി​ഡന്‍റ് ജ​മാ​ൽ കോ​രം​ങ്കോ​ട്, സി.​എ​ച്ച്. മൊ​യ്തു, സ​ണ്ണി ഞെ​ഴു​കും​കാ​ട്ടി​ൽ, യു.​കെ.​എ​ൻ.​രാ​ജ​ൻ, ഫി​ലോ​മി​ന സെ​ബാ​സ്റ്റ്യ​ൻ, കെ.​ജെ.​ആ​ലീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.