ക​ട​ലി​ൽ കാ​ണാ​താ​യ​വ​ർ​ക്കാ​യി ആ​റാം ദി​വ​സ​വും തെ​ര​ച്ചി​ൽ
Wednesday, October 20, 2021 12:09 AM IST
പൊ​ന്നാ​നി: പൊ​ന്നാ​നി ക​ട​ലി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ ഫൈ​ബ​ർ വ​ള്ളം മ​റി​ഞ്ഞു കാ​ണാ​താ​യ​വ​ർ​ക്കാ​യി ആ​റാം ദി​വ​സ​ത്തെ തെ​ര​ച്ചി​ലി​ൽ പ​ങ്കെ​ടു​ത്ത​ത് ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ ബോ​ട്ടു​ക​ൾ മാ​ത്രം. മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലെ ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ ബോ​ട്ടു​ക​ളി​ലാ​ണ് ചൊ​വ്വാ​ഴ്ച ക​ട​ലി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തി​യ​ത്. കൂ​ടാ​തെ മ​റൈ​ൻ ആം​ബു​ല​ൻ​സും ക​ട​ലി​ൽ ഏ​റെ​നേ​രം തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും കാ​ണാ​താ​യ​വ​രെ ക​ണ്ടെ​ത്താ​നാ​യി​ല്ല.
ക​ഴി​ഞ്ഞ ദി​വ​സം ആ​ർ​ഡി​ഒ​യു​ടെ തീ​രു​മാ​ന പ്ര​കാ​രം 15 മ​ത്സ്യ ബ​ന്ധ​ന ബോ​ട്ടു​ക​ൾ തെ​ര​ച്ചി​ലി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു. ഇ​വ​രു​ടെ തെ​ര​ച്ചി​ലി​ൽ രാ​മ​നാ​ട്ടു​ക​ര ക​പ്പ​ക്ക​ൽ സ്വ​ദേ​ശി സി​ദ്ദി​ഖി(75)​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ഒ​രാ​ഴ്ച മു​ന്പു ബേ​പ്പൂ​രി​ൽ നി​ന്നു മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​യി കൊ​ച്ചി​യി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ബോ​ട്ടി​ലെ തൊ​ഴി​ലാ​ളി​യാ​ണ് സി​ദ്ദി​ഖ്. പൊ​ന്നാ​നി​യി​ൽ നി​ന്നു മീ​ൻ പി​ടി​ക്കാ​ൻ പോ​യി മ​ന്ദ​ലാം​കു​ന്ന് ഭാ​ഗ​ത്തു അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട മൂ​ന്നു തൊ​ഴി​ലാ​ളി​ക​ൾ​ക്കു വേ​ണ്ടി​യു​ള്ള തെ​ര​ച്ചി​ലി​നി​ടെ​യാ​ണ് സി​ദ്ദി​ഖി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.
തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ടോ​ടെ ക​ണ്ടെ​ത്തി ക​ര​യി​ലെ​ത്തി​ച്ച മൃ​ത​ദേ​ഹം പൊ​ന്നാ​നി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലെ​ത്തി​യ ബ​ന്ധു​ക്ക​ൾ തി​രി​ച്ച​റി​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പൊ​ന്നാ​നി​യി​ൽ നി​ന്നു കാ​ണാ​താ​യ​വ​ർ​ക്കു പു​റ​മെ അ​യ​ൽ ജി​ല്ല​ക​ളി​ലും ക​ട​ലി​ൽ ചി​ല​രെ കാ​ണാ​താ​യി​രു​ന്നു. പൊ​ന്നാ​നി മു​ക്കാ​ടി സ്വ​ദേ​ശി കു​ഞ്ഞി​മ​ര​യ്ക്കാ​ര​ക​ത്ത് ബീ​രാ​ൻ​കു​ട്ടി​യു​ടെ ഫൈ​ബ​ർ വ​ള്ള​മാ​ണ് ഇ​ക്ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ മ​ന്ദ​ലാം​കു​ന്ന് ഭാ​ഗ​ത്തു ക​ട​ലി​ൽ മ​റി​ഞ്ഞ​ത്. ബീ​രാ​ൻ​കു​ട്ടി​യ്ക്കു പു​റ​മെ മു​ക്കാ​ടി സ്വ​ദേ​ശി​ക​ളാ​യ പ​റ​ന്പി​ൽ ഹം​സ​ക്കു​ട്ടി (55), ച​ന്ത​ക്കാ​ര​ന്‍റെ ഇ​ബ്രാ​ഹിം (40), പൊ​ന്നാ​നി എം​ഇ​എ​സ് കോ​ള​ജ് സ്വ​ദേ​ശി പു​ത്തം​പു​ര​യി​ൽ മു​ഹ​മ്മ​ദ​ലി (47) എ​ന്നി​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഹം​സ​ക്കു​ട്ടി ര​ക്ഷ​പ്പെ​ട്ടെ​ങ്കി​ലും മ​റ്റു​ള്ള​വ​രെ ക​ണ്ടെ​ത്തി​യി​ട്ടി​ല്ല.