റോ​ഡ് ത​ക​ര്‍​ന്നു യാ​ത്ര ദു​ഷ്‌​ക​ര​മാ​കു​ന്നു
Sunday, October 24, 2021 11:55 PM IST
താ​മ​ര​ശേ​രി: ത​ല​യാ​ട്- വ​യ​ല​ട- മു​ള്ള​ന്‍​പ്പാ​റ റോ​ഡ് പൊ​ട്ടിപ്പൊ​ളി​ഞ്ഞ് യാ​ത്ര ദു​ഷ്‌​ക​ര​മാ​കു​ന്നു. ടൂ​റി​സ്റ്റ് കേ​ന്ദ്ര​ത്തി​ലേ​ക്കു​ള്ള പ്ര​ധാ​ന​പ്പെ​ട്ട റോ​ഡു കൂ​ടി​യാ​ണി​ത്. വ​യ​ല​ട ക്വാ​റി​യി​ല്‍ നി​ന്ന് നൂ​റ് ക​ണ​ക്കി​ന് ലോ​റി​ക​ളാ​ണ് നി​ത്യ​ന ക​ല്ലു​മാ​യി ഇ​തു​വ​ഴി ക​ട​ന്നു പോ​കു​ന്ന​ത്. ക​നം കു​റ​ഞ്ഞ രീ​തി​യി​ലു​ള്ള റോ​ഡ് നി​ര്‍​മാ​ണ​മാ​ണ് റോ​ഡ് ത​ക​രാ​നി​ട​യാ​ക്കു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​രോ​പി​ക്കു​ന്നു. പ്ര​ദേ​ശ​ത്ത് മ​ഴ ശ​ക്ത​മാ​യി തു​ട​രു​ന്ന​തി​നാ​ല്‍ പ​ല സ്ഥ​ല​ങ്ങ​ളി​ലും റോ​ഡ് താ​ഴ്ന്ന അ​വ​സ്ഥ​യി​ലു​മാ​ണ്.

റോ​ഡ് പൊ​ട്ടിപ്പൊ​ളി​ഞ്ഞ​തോ​ടെ അ​പ​ക​ട​വും പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. റോ​ഡി​ന് ആ​വ​ശ്യ​മാ​യ സം​ര​ക്ഷ​ണ ഭി​ത്തി​യി​ല്ലാ​ത്ത​തും സി​ഗ്‌​ന​ല്‍ ബോ​ഡു​ക​ള്‍ സ്ഥാ​പി​ക്കാ​ത്ത​തി​നാ​ലും അ​പ​ക​ട സാ​ധ്യ​ത​യേ​റു​ന്നു. എ​ത്ര​യും വേ​ഗം റോ​ഡ് പു​തു​ക്കി പ​ണി​തു സം​ര​ക്ഷ​ണ ഭി​ത്തി​ക​ള്‍ നി​ര്‍​മി​ച്ച് സി​ഗ്‌​ന​ല്‍ ബോ​ഡു​ക​ള്‍ സ്ഥാ​പി​ക്ക​ണ​മെ​ന്നു​മാ​ണ് നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.