ജി​ല്ല​യി​ല്‍ 679 പേ​ര്‍​ക്കു കോ​വി​ഡ്
Sunday, October 24, 2021 11:56 PM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ 679 കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ള്‍ കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ഏ​ഴ് പേ​രു​ടെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. സ​മ്പ​ര്‍​ക്കം വ​ഴി 670 പേ​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ഇ​ത​രസം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് വ​ന്ന ഒ​രാ​ൾ​ക്കും ഒ​രു ആ​രോ​ഗ്യ​പ​രി​ച​ര​ണ പ്ര​വ​ർ​ത്ത​ക​യ്ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു . 6778 പേ​രെ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​രാ​ക്കി. ജി​ല്ല​യി​ലെ കോ​വി​ഡ് ആ​ശു​പ​ത്രി​ക​ള്‍, എ​ഫ്എ​ല്‍​ടി​സി​ക​ള്‍, വീ​ടു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 756 പേ​ര്‍ കൂ​ടി രോ​ഗ​മു​ക്തി നേ​ടി. 10.19 ശ​ത​മാ​ന​മാ​ണ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. രോ​ഗം സ്ഥി​രീ​ക​രി​ച്ച് 8303 കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. പു​തു​താ​യി വ​ന്ന 1091 പേ​ർ ഉ​ൾ​പ്പ​ടെ 37165 പേ​ർ ഇ​പ്പോ​ൾ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. ഇ​തു​വ​രെ 1118405 പേ​ർ നി​രീ​ക്ഷ​ണം പൂ​ർ​ത്തി​യാ​ക്കി. 2827 മ​ര​ണ​ങ്ങ​ളാ​ണ് ഇ​തു​വ​രെ കോ​വി​ഡ് മൂ​ല​മെ​ന്ന് റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ള്ള​ത്.