മ​ഗു​ഡേ​ശ്വ​ര​ന്‍റെ ക​ര​ള്‍ സി​ദ്ധാ​ർ​ഥ് കു​മാ​റി​ൽ
Sunday, October 24, 2021 11:57 PM IST
കോ​ഴി​ക്കോ​ട്: ക​ണ്ണൂ​ര്‍ സ്വ​ദേ​ശി സി​ദ്ധാ​ര്‍​ഥ് കു​മാ​റി (61) ൽ ​ന​ട​ത്തി​യ ക​ര​ൾ മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യാ ന​ട​പ​ടി​ക​ൾ വി​ജ​യ​ക​രം. ഒ​മ്പ​തു മ​ണി​ക്കൂ​ർ നീ​ണ്ട ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ​യാ​ണ്
മ​ഗു​ഡേ​ശ്വ​ര​ന്‍റെ ക​ര​ള്‍ സി​ദ്ധാ​ർ​ഥ് കു​മാ​റി​ൽ ഘ​ടി​പ്പി​ച്ച​ത്.
ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച​ര​യ്ക്കു ആ​രം​ഭി​ച്ച ശ​സ്ത്ര​ക്രി​യ ഇ​ന്ന​ലെ പു​ല​ർ​ച്ചെ ര​ണ്ട​ര​യ്ക്കാ​ണു കോ​ഴി​ക്കോ​ട് മിം​സ് ആ​ശു​പ​ത്രി​യി​ൽ പൂ​ർ​ത്തി​യാ​ക്കി​യ​ത്. സി​ദ്ധാ​ർ​ഥ് കു​മാ​റി​ന്‍റെ നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ക​ര​ൾ ശ​രീ​ര​ത്തോ​ടു പ്ര​തി​ക​രി​ച്ചു തു​ട​ങ്ങാ​ൻ ര​ണ്ടാ​ഴ്ച വേ​ണ്ടി വ​രു​മെ​ന്നും ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു. മ​സ്തി​ഷ്‌​ക​മ​ര​ണം സം​ഭ​വി​ച്ച മ​ഗു​ഡേ​ശ്വ​ര​ന്‍റെ ക​ര​ള്‍ തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നു ഹെ​ലി​കോ​പ്റ്റ​റി​ല്‍ കോ​ഴി​ക്കോ​ട്ടെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.
റോ​ഡ് മാ​ര്‍​ഗം അ​വ​യ​വം എ​ത്തി​ക്കു​ന്ന​തി​നെ​ടു​ക്കു​ന്ന സ​മ​യ​ദൈ​ര്‍​ഘ്യം പ​രി​ഗ​ണി​ച്ചാ​ണ് എ​യ​ര്‍ ആം​ബു​ല​ന്‍​സ് വ​ഴി കോ​ഴി​ക്കോ​ട്ടേ​ക്കെ​ത്തി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്.