ബൈ​ക്ക് യാ​ത്രി​ക​നെ കാ​റി​ടി​ച്ചു തെ​റിപ്പി​ച്ചു: പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി
Tuesday, October 26, 2021 12:47 AM IST
കു​റ്റ്യാ​ടി: നാ​ദാ​പു​രം സം​സ്ഥാ​ന പാ​ത​യി​ൽ കു​ള​ങ്ങ​ര​ത്ത് ഞാ​യ​റാ​ഴ്ച രാ​ത്രി ബൈ​ക്ക് യാ​ത്രി​ക​നാ​യ യു​വാ​വി​നെ കാ​റി​ടി​ച്ചു തെ​റിപ്പി​ച്ച് നി​ർ​ത്താ​തെ പോ​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. കു​ള​ങ്ങ​ര​ത്തേ​ക്കു ബൈ​ക്കി​ൽ വ​രി​ക​യാ​യി​രു​ന്ന മു​ഹ​മ്മ​ദ് ഫി​ജി​ഹാ​സ് (22) നെ​യാ​ണ് കു​റ്റ്യാ​ടി ഭാ​ഗ​ത്തു നി​ന്നും വ​ന്ന കാ​ർ ഇ​ടി​ച്ചു തെ​റി​പ്പി​ച്ച​ത്.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ബൈ​ക്ക് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. ബൈ​ക്ക് ഓ​ടി​ച്ച ഫി​ജി​ഹാ​സി​നെ സാ​ര​മാ​യ പ​രി​ക്കു​ക​ളോ​ടെ ക​ക്ക​ട്ടി​ലെ ക്ലി​നി​ക്കി​ലെ​ത്തി​ച്ച് പ്രാ​ഥ​മി​കചി​കി​ത്സ ന​ൽ​കി​യ ശേ​ഷം കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.

രാ​ത്രി 9:50 ഓ​ടു കൂ​ടി​യാ​ണ് സം​ഭ​വ​മെ​ന്ന് സ​മീ​പ​വാ​സി​ക​ൾ പ​റ​ഞ്ഞു. കു​റ്റ്യാ​ടി പോ​ലീ​സ് സ​ബ്ബ് ഇ​ൻ​സ്പെ​ക്ട​ർ കെ.​കെ.​കു​ഞ്ഞ​മ്മ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി. സ​മീ​പ​ത്തെ ക​ട​ക​ളി​ലേ​യും, ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലെ​യും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചെ​ങ്കി​ലും വാ​ഹ​നം ക​ണ്ടെ​ത്താ​നാ​യി​ല്ല.

അ​പ​ക​ട​സ്ഥ​ല​ത്തി​നു സ​മീ​പ​ത്തു ര​ണ്ടാ​ഴ്ച മു​ൻ​പ് ബൈ​ക്ക് യാ​ത്രി​ക​രെ ലോ​റി ഇ​ടി​ച്ചു തെ​റു​പ്പി​ച്ച് നി​ർ​ത്താ​തെ പോ​യി​രു​ന്നു. പാ​ത​യി​ൽ അ​പ​ക​ടം വ​ർ​ധി​ക്കു​ന്ന​ത് ആ​ശ​ങ്ക ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്. സം​സ്ഥാ​ന പാ​ത​യി​ൽ നാ​ദാ​പു​ര​ത്തി​നും കു​റ്റ്യാ​ടി​ക്കു​മി​ട​യി​ൽ റോ​ഡ​പ​ക​ട​ങ്ങ​ളി​ൽ നി​ര​വ​ധി ജീ​വ​നു​ക​ൾ പൊ​ലി​ഞ്ഞി​ട്ടു​ണ്ട്.

അ​പ​ക​ടം വ​രു​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്താ​തെ പോ​കു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ കു​ള​ങ്ങ​ര​ത്തെ ഡി​വൈ​ഡ​റി​ൽ കാ​മ​റ സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി.