ഹോ​മി​യോ പ്ര​തി​രോ​ധ മ​രു​ന്നു വി​ത​ര​ണം ആ​രം​ഭി​ച്ചു
Tuesday, October 26, 2021 12:47 AM IST
കോ​ഴി​ക്കോ​ട്: സ്‌​കൂ​ള്‍ കു​ട്ടി​ക​ള്‍​ക്കാ​യി ഹോ​മി​യോ​പ്പ​തി ഇ​മ്മ്യൂ​ണ്‍ ബൂ​സ്റ്റ​ര്‍ മ​രു​ന്ന് ന​ല്‍​കു​ന്ന പ​ദ്ധ​തി​ക്ക് മു​ക്കം ന​ഗ​ര​സ​ഭ​യി​ല്‍ തു​ട​ക്ക​മാ​യി. മൂ​ന്ന് ഘ​ട്ട​ങ്ങ​ളി​ലാ​യി 21 ദി​വ​സ ഇ​ട​വേ​ള​യി​ല്‍ കോ​വി​ഡ് പ്ര​തി​രോ​ധ മ​രു​ന്നു ന​ല്‍​കും. ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ പി.​ടി.​ബാ​ബു പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. മ​രു​ന്നി​ന്‍റെ ആ​ദ്യ​ഘ​ട്ട വി​ത​ര​ണം 27 വ​രെ എ​ല്ലാ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലു​മു​ള്ള സ​ര്‍​ക്കാ​ര്‍ ഹോ​മി​യോ​പ്പ​തി ഡി​സ്‌​പെ​ന്‍​സ​റി​ക​ളും ആ​ശു​പ​ത്രി​ക​ളും വ​ഴി ന​ട​ത്തും. ഇ​തി​നാ​യി ത​യ​ാ​റാ​ക്കി​യ വെ​ബ് പോ​ര്‍​ട്ട​ലോ മൊ​ബൈ​ല്‍ ആ​പ്പോ മു​ഖേ​ന കു​ട്ടി​യു​ടെ​യോ ര​ക്ഷി​താ​വി​ന്‍റെ​യോ ആ​ധാ​ര്‍ ന​മ്പ​ര്‍ ഉ​പ​യോ​ഗി​ച്ച് ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. സൗ​ക​ര്യ​പ്ര​ദ​മാ​യ വി​ത​ര​ണ കേ​ന്ദ്രം തെ​ര​ഞ്ഞെ​ടു​ക്കാം. ര​ജി​സ്റ്റ​ര്‍ ചെ​യ്യു​മ്പോ​ള്‍ ല​ഭി​ക്കു​ന്ന തീ​യ​തി​യി​ല്‍ സ്ഥാ​പ​ന​ത്തി​ല്‍ മ​രു​ന്ന് വി​ത​ര​ണ ചെ​യ്യും.
ആ​രോ​ഗ്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ന്‍ പ്ര​ജി​താ പ്ര​ദീ​പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഡെ​പ്യൂ​ട്ടി ചെ​യ​ര്‍​പേ​ഴ്‌​സ​ന്‍ കെ.​പി.​ചാ​ന്ദ്‌​നി, സ്ഥി​രം സ​മി​തി അം​ഗ​ങ്ങ​ളാ​യ വി.​കു​ഞ്ഞ​ന്‍, ഇ.​സ​ത്യ​നാ​രാ​യ​ണ​ന്‍, കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ വേ​ണു ക​ല്ലു​രു​ട്ടി, വേ​ണു​ഗോ​പാ​ല​ന്‍, എം.​വി.​ര​ജ​നി, ഡോ. ​റി​ത്തു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.