ക്ഷീ​രോ​ത്പ​ന്ന നി​ര്‍​മാ​ണ പ​രി​ശീ​ല​ന പ​രി​പാ​ടി
Tuesday, October 26, 2021 12:47 AM IST
കോ​ഴി​ക്കോ​ട്: ക്ഷീ​ര​വി​ക​സ​ന വ​കു​പ്പി​ന്‍റെ കോ​ഴി​ക്കോ​ട് ക്ഷീ​ര പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ​ത്തു ദി​വ​സ​ത്തെ ക്ലാ​സ് റൂം ​ക്ഷീ​രോ​ത്പ​ന്ന നി​ര്‍​മാ​ണ പ​രി​ശീ​ല​ന പ​രി​പാ​ടി ന​ട​ത്തു​ന്നു. ന​വം​ബ​ര്‍ ഒ​ന്നുമു​ത​ല്‍ 11 വ​രെ രാ​വി​ലെ 10 മു​ത​ല്‍ കോ​ഴി​ക്കോ​ട് ക്ഷീ​ര പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ല്‍ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചാ​ണ് പ​രി​ശീ​ല​നം. പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍ ര​ണ്ട് ഡോ​സ് കോ​വി​ഡ് വാ​ക്സി​ന്‍ നി​ര്‍​ബ​ന്ധ​മാ​യും സ്വീ​ക​രി​ച്ച​വ​രും ആ​യ​തി​ന്‍റെ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഉ​ള്ള​വ​രും ആ​യി​രി​ക്ക​ണം.
ര​ജി​സ്ട്രേ​ഷ​ന്‍ ഫീ​സ് 135 രൂ​പ. താ​ത്പ​ര്യ​മു​ള്ള​വ​ര്‍ ഇ​ന്ന് നാ​ലി​ന് മു​മ്പാ​യി 0495 2414579 ഫോ​ണ്‍ ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ട്ട് പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. ആ​ദ്യം ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന 14 പേ​രെ​യാ​ണ് പ​രി​ഗ​ണി​ക്കു​ക. പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍ ആ​ധാ​ര്‍ കാ​ര്‍​ഡ്, കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ പ​രി​ശീ​ല​നം തു​ട​ങ്ങു​ന്ന ദി​വ​സം ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് പ്രി​ന്‍​സി​പ്പൽ അ​റി​യി​ച്ചു.