വീ​ടു​ക​ള്‍ അ​പ​ക​ട ഭീ​ഷണി​യി​ല്‍
Tuesday, October 26, 2021 12:47 AM IST
താ​മ​ര​ശേ​രി: വാ​ടി​ക്ക​ല്‍ വീ​ടി​ന്‍റെ കോ​ണ്‍​ക്രീറ്റി​ല്‍ നി​ര്‍​മി​ച്ച സം​ര​ക്ഷ​ണ ഭി​ത്തി ഇ​ട​ഞ്ഞു വീ​ണ് ര​ണ്ട് വീ​ടു​ക​ള്‍ അ​പ​ക​ട ഭീഷ​ണി​യി​ലാ​യി. വാ​ടി​ക്ക​ല്‍ ഗം​ഗാ​ധ​ര​ന്‍റെ വീ​ടി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി ഇ​ടി​ഞ്ഞ് അ​യ​ല്‍​വാ​സി​യാ​യ വാ​ടി​ക്ക​ല്‍ ബ​ഷീ​റി​ന്‍റെ വീ​ടി​നു മേ​ല്‍ പ​തി​ച്ച് ഭാ​ഗി​ക​മാ​യി കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചു. വീ​ടി​ന്‍റെ ചു​മ​രി​ല്‍ മ​ണ്ണു ക​ല്ലു​ക​ളും വ​ന്ന​ടി​ച്ച് ടൈ​ല്‍​സു​ക​ള്‍ ഇ​ള​കി മാ​റി. ഏ​ഴ് മീ​റ്റ​റോ​ളം ഉ​യ​ര​മു​ള്ള സം​ര​ക്ഷ​ണ ഭി​ത്തി ഇ​ടി​ഞ്ഞ​തോ​ടെ ഗം​ഗാ​ധ​ര​ന്‍റെ വീ​ടും അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി. ന​രി​ക്കു​നി ഫ​യ​ര്‍ സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ ജ​യ​പ്ര​കാ​ശി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ര​ണ്ട് യൂ​ണി​റ്റ് അ​ഗ്നി ര​ക്ഷാ സേ​ന സ്ഥ​ല​ത്തെ​ത്തി. ഇ​രുവീ​ട്ടു​കാ​രേ​യും രാ​ത്രി ത​ന്നെ മാ​റ്റി​പ്പാ​ര്‍​പ്പി​ച്ചു. പി.​വി.ക​ലാം, വ​ത്സ​ന്‍ മേ​ടോ​ത്ത്, കെ.​പി. ശി​വ​ദാ​സ​ന്‍, പൊ​യി​ല്‍ ശി​ഹാ​ബ്, എ​ന്‍.​പി. വി​ജ​യ​ന്‍, കെ.​സി. ഗോ​പാ​ല​ന്‍, പു​ളി​യാ​റ​ക്ക​ല്‍ റ​സാ​ഖ് എ​ന്നി​വ​ര്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി.