കോ​ട​ഞ്ചേ​രി സെ​ന്‍റ് ജോ​സ​ഫ്സ് എ​ൽ​പി സ്കൂ​ളി​ൽ ശു​ചീ​ക​ര​ണം ന​ട​ത്തി
Tuesday, October 26, 2021 12:48 AM IST
കോ​ട​ഞ്ചേ​രി: സ്കൂ​ൾ തു​റ​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി കോ​ട​ഞ്ചേ​രി സെന്‍റ് ജോ​സ​ഫ്സ് എ​ൽ​പി സ്കൂ​ളി​ൽ കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലെ 10, 17വാ​ർ​ഡു​ക​ളി​ലെ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളും പ​തി​നാ​റാം വാ​ർ​ഡി​ലെ ആ​ർ​ആ​ർ​ടി അം​ഗ​ങ്ങ​ളും, പി​ടി​എ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളും അ​ധ്യാ​പ​ക​രും ചേ​ർ​ന്ന് സ്കൂ​ളി​ൽ ശു​ചീ​ക​ര​ണം ന​ട​ത്തി.
കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് അ​ല​ക്സ് തോ​മ​സ്, വാ​ർ​ഡ് അം​ഗം വാ​സു​ദേ​വ​ൻ ഞാ​റ്റു​കാ​ലാ​യി​ൽ, ഹെ​ഡ്മി​സ്ട്ര​സ് ജി ​മോ​ൾ, പി​ടി​എ പ്ര​സി​ഡന്‍റ് പി.​വി. റോ​ക്ക​ച്ച​ൻ, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് ബീ​ന സി​ജി എ​ന്നി​വ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.