മാ​വൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഭൂ​മി ഇ​ട​പാ​ട്: ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ ന​ട​പ​ടി​ക്ക് ശിപാ​ർ​ശ
Wednesday, October 27, 2021 12:52 AM IST
മു​ക്കം: ഇ​ട​ത് പ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള മാ​വൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഭൂ​മി ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി​ക്ക് ശിപാ​ർ​ശ.
റ​വ​ന്യൂ വി​ജി​ലി​യ​ൻ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ ന​ട​പ​ടി​ക്ക് ശു​പാ​ർ​ശ ചെ​യ്ത​ത്. മാ​വൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​നു വേ​ണ്ടി ക​ൽ​പ്പ​ള്ളി​ക്കു സ​മീ​പം വാ​ങ്ങി​യ ഭൂ​മി ഇ​ട​പാ​ടി​നെ കു​റി​ച്ച് ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. ആ​ർ​എം​പി പ്ര​വ​ർ​ത്ത​ക​രാ​യ കെ.​പി. രാ​ജ​ശേ​ഖ​ര​ൻ, ഒ. ​ച​ന്ദ്രാം​ഗ​ദ​ൻ, കെ. ​അ​ശോ​ക​ൻ എ​ന്നി​വ​ർ റ​വ​ന്യൂ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​ക്കാ​ണ് പ​രാ​തി ന​ൽ​കി​യി​രു​ന്ന​ത്. അ​ന്വേ​ഷ​ണ​ത്തി​ൽ അ​ഴി​മ​തി ശ​രി​വ​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ബാ​ങ്ക് ഭ​ര​ണ സ​മി​തി പി​രി​ച്ചു വി​ട​ണ​മെ​ന്നും ഇ​ട​പാ​ടി​ൽ ബാ​ങ്കി​നു​ണ്ടാ​യ സാ​മ്പ​ത്തി​ക ന​ഷ്ടം അ​ന്ന​ത്തെ ഭ​ര​ണ സ​മി​തി അം​ഗ​ങ്ങ​ളി​ൽ​നി​ന്ന് ഈ​ടാ​ക്ക​ണ​മെ​ന്നും പ​രാ​തി​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.