ചു​മ​ട്ടു​തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി​യി​ൽ പെ​ൻ​ഷ​ൻ പ​ദ്ധ​തിയും
Wednesday, October 27, 2021 12:53 AM IST
കോ​ഴി​ക്കോ​ട്: ചു​മ​ട്ടു​തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡി​ലെ വി​ര​മി​ച്ച​വ​രും വി​ര​മി​ക്കു​ന്ന​വ​രു​മാ​യ സ്ഥി​രം ജീ​വ​ന​ക്കാ​ർ​ക്ക് പെ​ൻ​ഷ​ൻ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന കാ​ര്യം സ​ർ​ക്കാ​രി​ന്‍റെ പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്ന് തൊ​ഴി​ൽ വ​കു​പ്പു സെ​ക്ര​ട്ട​റി മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നെ അ​റി​യി​ച്ചു.
പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യാ​ലു​ട​ൻ പ​രാ​തി​ക്കാ​ര​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് കാ​ല​താ​മ​സം കൂ​ടാ​തെ പെ​ൻ​ഷ​ൻ ന​ൽ​കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ ജു​ഡീ​ഷ്യ​ൽ അം​ഗം കെ. ​ബൈ​ജു നാ​ഥ് ബോ​ർ​ഡ് ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി. നേ​ര​ത്തെ ബോ​ർ​ഡി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് കേ​ര​ള സ​ർ​വീ​സ് റൂ​ൾ​സ് പാ​ർ​ട്ട് മൂ​ന്ന് പ്ര​കാ​രം പെ​ൻ​ഷ​ൻ ന​ൽ​കു​ന്ന​തി​ന് അ​നു​മ​തി ന​ൽ​കി​യ​താ​ണെ​ന്നും എ​ന്നാ​ൽ ബോ​ർ​ഡി​ന്‍റെ സാ​മ്പ​ത്തി​ക സ്ഥി​തി മോ​ശ​മാ​യ​തി​നാ​ൽ ബോ​ർ​ഡി​ന്‍റെ ആ​വ​ശ്യ​പ്ര​കാ​രം തീ​രു​മാ​നം പി​ൻ​വ​ലി​ച്ച​താ​യും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. പു​തി​യ പെ​ൻ​ഷ​ൻ പ​ദ്ധ​തി ആ​വി​ഷ്ക്ക​രി​ക്കാ​ൻ ചു​മ​ട്ടു​തൊ​ഴി​ലാ​ളി ബോ​ർ​ഡി​ന് നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട് . വി​ര​മി​ക്കു​ന്ന ജീ​വ​ന​ക്കാ​ർ​ക്ക് പ​തി​നാ​യി​രം മു​ത​ൽ ആ​യി​രം രൂ​പ വ​രെ സ​മാ​ശ്വാ​സ ധ​ന​സ​ഹാ​യം ന​ൽ​കു​ന്നു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.