വാ​ഴ്സി​റ്റി​യി​ൽ പ​ഴ​ഞ്ച​ൻ കം​പ്യൂ​ട്ട​റു​ക​ളെ​ന്നു ജീ​വ​ന​ക്കാ​ർ
Wednesday, October 27, 2021 12:53 AM IST
തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല ഓ​ഫീ​സു​ക​ളി​ൽ മി​ക്ക​തും വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള കം​പ്യൂ​ട്ട​റു​ക​ളാ​യ​തി​നാ​ൽ ഓ​ഫീ​സ് പ്ര​വ​ർ​ത്ത​ന​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന​താ​യി ജീ​വ​ന​ക്കാ​ർ. പ​രീ​ക്ഷാ​ഭ​വ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ധാ​ന ഓ​ഫീ​സ് സെ​ക്ഷ​നു​ക​ളി​ൽ മി​ക്ക​വ​യി​ലും വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള എ​ൻ​കം​പ്യൂ​ട്ടിം​ഗ് കം​പ്യൂ​ട്ട​റു​ക​ളാ​യ​തി​നാ​ൽ ഇ​ട​വി​ട്ട് സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ളു​ണ്ടാ​കു​ന്ന​താ​യും ഇ​തു പ്ര​വ​ർ​ത്ത​ന​ത്തെ ബാ​ധി​ക്കു​ന്ന​താ​യും യൂ​ണി​വേ​ഴ്സി​റ്റി സ്റ്റാ​ഫ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ അം​ഗ​ങ്ങ​ളാ​യ ജീ​വ​ന​ക്കാ​ർ വ്യ​ക്ത​മാ​ക്കി.
എ​ൻ കം​പ്യൂ​ട്ടിം​ഗ് ക​ന്പ്യൂ​ട്ട​ർ സം​വി​ധാ​ന​മാ​യ​തി​നാ​ൽ പ്ര​ധാ​ന കം​പ്യൂ​ട്ട​റി​ൽ നി​ന്ന് ഓ​ഫീ​സ് സെ​ക്ഷ​നു​ക​ളി​ലെ മ​റ്റു കം​പ്യൂ​ട്ട​റു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന​തി​നാ​ൽ പ്ര​ധാ​ന കം​പ്യൂ​ട്ട​റി​ന് ത​ക​രാ​ർ സം​ഭ​വി​ച്ചാ​ൽ മ​റ്റു​ള്ള​വ​യു​ടെ പ്ര​വ​ർ​ത്ത​ന​വും മു​ട​ങ്ങു​ന്ന സ്ഥി​തി​യാ​ണെ​ന്നു ജീ​വ​ന​ക്കാ​ർ പ​റ​യു​ന്നു. ജീ​വ​ന​ക്കാ​ർ ഉ​പ​യോ​ഗി​ക്കു​ന്ന സ്കാ​ന​റു​ക​ളു​ടേ​യും പ്രി​ന്‍റ​റു​ക​ളു​ടേ​യും ഫോ​ട്ടോ​സ്റ്റാ​റ്റ് മെ​ഷീ​നു​ക​ളു​ടേ​യും കാ​ര്യ​ത്തി​ലും പ​രാ​തി​യു​ണ്ട്. മൂ​ന്നു വ​ർ​ഷം മു​ന്പു സ​ർ​വ​ക​ലാ​ശാ​ല ഓ​ർ​ഡ​ർ ന​ൽ​കി​യ 73 പു​തി​യ കം​പ്യൂ​ട്ട​റു​ക​ൾ ല​ഭ്യ​മാ​യി​ട്ടു​മി​ല്ല. എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും പൂ​ർ​ണ​മാ​യും കം​പ്യൂ​ട്ട​ർ സ​ഹാ​യ​ത്തോ​ടെ​യു​ള്ള ഓ​ഫീ​സ് പ്ര​വ​ർ​ത്ത​നം നി​ശ്ച​ല​മാ​യേ​ക്കു​മെ​ന്നാ​ണ് ഒ​രു വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ പ​റ​യു​ന്ന​ത്.
പ​രീ​ക്ഷ​ഭ​വ​നി​ൽ ഉ​ൾ​പ്പെ​ടെ മു​ന്നൂ​റി​ല​ധി​കം കം​പ്യൂ​ട്ട​റു​ക​ൾ കാ​ര്യ​ക്ഷ​മ​മ​ല്ലെ​ന്നാ​ണ് ആ​രോ​പ​ണം. വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി പ​രീ​ക്ഷ​ഭ​വ​നി​ലെ​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഫ്ര​ണ്ട് ഓ​ഫീ​സ് സം​വി​ധാ​നം ഇ​ത്ര​കാ​ല​മാ​യി​ട്ടും ന​ട​പ്പാ​ക്കാ​ത്ത​തും ജീ​വ​ന​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.
വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി മൂ​ത്ര​പ്പൂ​ര, ഹെ​ൽ​പ് ഡെ​സ്ക് തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ളും പ​രീ​ക്ഷാ​ഭ​വ​നി​ൽ ഒ​രു​ക്കാ​ത്ത​തും ച​ർ​ച്ചാ​വി​ഷ​യ​മാ​ക്കു​ക​യാ​ണ് സ്റ്റാ​ഫ് ഓ​ർ​ഗ​നൈ​സെ​ഷ​ൻ.