തി​യ​റ്റ​റു​ക​ളി​ല്‍ ഇനി ഫാ​ന്‍​സ് ഷോ ​മേ​ളം
Monday, November 22, 2021 12:16 AM IST
സ്വ​ന്തം ലേ​ഖ​ക​ന്‍
‌കോ​ഴി​ക്കോ​ട്: തി​യ​റ്റ​റു​ക​ളി​ല്‍ അ​മ്പ​തു ശ​ത​മാ​ന​ത്തി​ല്‍ കൂ​ടു​ത​ല്‍ പേ​രെ പ്ര​വേ​ശി​പ്പി​ക്കി​ല്ലെ​ന്ന് സ​ര്‍​ക്കാ​ര്‍ വീ​ണ്ടും തീ​രു​മാ​നം എ​ടു​ത്ത​തോ​ടെ താ​ര​ചി​ത്ര​ങ്ങ​ള്‍​ക്ക് കൂ​ടു​ത​ല്‍ ഫാ​ന്‍​സ് ഷോ ​ന​ട​ത്താ​ന്‍ തി​യ​റ്റ​റു​ട​മ​ക​ളു​ടെ ക​ട്ട സ​പ്പോ​ര്‍​ട്ട്. കു​റു​പ്പ് എ​ന്ന സി​നി​മ​യി​ലൂ​ടെ തു​ട​ക്ക​മി​ട്ട ഫാ​ന്‍​സ് ഷോ ‘​മാ​നി​യ’
കാ​വ​ല്‍, മ​ര​ക്കാ​ര്‍ സി​നി​മ​ക​ള്‍​ക്കും തു​ട​രും.
അ​മ്പ​തു ശ​ത​മാ​നം ക​പ്പാ​സി​റ്റി​യെ​ന്ന​ത് ക​ള​ക്ഷ​ന്‍ കാ​ര്യ​ത്തി​ല്‍ വ​ലി​യ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കു​ടു​ത​ല്‍ ഷോ​ക​ള്‍ ന​ട​ത്താ​നു​ള്ള തീ​രു​മാ​നം. കോ​വി​ഡാ​ന​ന്ത​രം തി​യ​റ്റ​റു​ക​ളെ ഉ​ണ​ര്‍​ത്തി​യ കു​റു​പ്പ് എ​ന്ന സി​നി​മ 475 ഫാ​ന്‍​സ് ഷോ​ക​ളാ​ണ് സം​ഘ​ടി​പ്പി​ച്ച​തെ​ങ്കി​ല്‍ 25-ന് 220 ​സ്‌​ക്രീ​നു​ക​ളി​ല്‍ റി​ലീ​സാ​കു​ന്ന സു​രേ​ഷ് ഗോ​പി ചി​ത്രം കാ​വ​ല്‍ എ​ല്ലാ ജി​ല്ല​ക​ളി​ലും ഫാ​ന്‍​സ് ഷോ ​ന​ട​ത്തും. രാ​വി​ലെ 7.30 മു​ത​ല്‍ ഫാ​ന്‍​സ് ഷോ​ക​ള്‍ ആ​രം​ഭി​ക്കാ​നാ​ണ് തീ​രു​മാ​നം.
ഡി​സം​ബ​ര്‍ ര​ണ്ടി​ന് റി​ലീ​സ് ചെ​യ്യു​ന്ന മ​ര​ക്കാ​ര്‍ എ​ന്ന മോ​ഹ​ന്‍​ലാ​ല്‍ ബി​ഗ് ബ​ജ​റ്റ് സി​നി​മ​യു​ടെ ഫാ​ന്‍​സ് ഷോ ​അ​ര്‍​ധ​രാ​ത്രി 12 മു​ത​ല്‍ ആ​രം​ഭി​ക്കു​മെ​ന്നാ​ണ് അ​ണി​യ​റ​ക്കാ​ര്‍ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ഒ​റ്റ ദി​വ​സം കൊ​ണ്ട് ആ​യി​രം ഫാ​ന്‍​സ് ഷോ ​ന​ട​ത്താ​നാ​ണ് തീ​രു​മാ​നം. ഇ​തി​ന​കം ടി​ക്ക​റ്റ് വി​ല്‍​പ​ന​യും ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞു. സോ​ഷ്യ​ല്‍ മീ​ഡി​യ പ​ര​മാ​വ​ധി ഉ​പ​യോ​ഗി​ച്ച് അ​ത​ത് ജി​ല്ല​ക​ളി​ലെ കോ​ണ്‍​ടാ​ക്ട് ന​മ്പ​ര്‍ ഉ​ള്‍​പ്പെ​ടെ ന​ല്‍​കി​യാ​ണ് ഫാ​ന്‍​സ് ഷോ​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ടി​ക്ക​റ്റ് ബു​ക്കിം​ഗി​ന് എ​ല്ലാ​വി​ധ സൗ​ക​ര്യ​വു​മൊ​രു​ക്കി ഫാ​ന്‍​സു​കാ​ര്‍​ക്കൊ​പ്പം തി​യ​റ്റ​ര്‍ ഉ​ട​മ​ക​ളും സ​ജീ​വ​മാ​ണ്. മു​ന്‍ കാ​ല​ങ്ങ​ളി​ല്‍ വി​മു​ഖ​ത കാ​ട്ടി​യി​രു​ന്ന തി​യ​റ്റ​ര്‍ ഉ​ട​മ​ക​ള്‍ നി​ല​വി​ല്‍ പൂ​ര്‍​ണ പി​ന്തു​ണ​യാ​ണ് ന​ല്‍​കു​ന്ന​ത്. പ്ര​ത്യേ​കി​ച്ചും അ​മ്പ​തു ശ​ത​മാ​ന​ത്തി​ല്‍ കൂ​ടു​ത​ല്‍ ആ​ളു​ക​ളെ പ്ര​വേ​ശി​പ്പി​ച്ചു നി​ര്‍​മാ​താ​ക്ക​ളെ​യും വി​ത​ര​ണ​ക്കാ​രെ​യും ക​ബ​ളി​പ്പി​ക്കു​ന്നു എ​ന്ന ആ​ക്ഷേ​പം ഉ​യ​ര്‍​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍.
നി​ല​വി​ല്‍ പി​ടി​ച്ചു​നി​ല്‍​ക്കാ​ന്‍ കൂ​ടു​ത​ല്‍ ഷോ​ക​ള്‍ വേ​ണ​മെ​ന്ന നി​ല​പാ​ടാ​ണ് ഇ​വ​ര്‍​ക്കു​ള്ള​ത്. ഇ​തി​നാ​ക​ട്ടെ സൂ​പ്പ​ര്‍​താ​ര​ചി​ത്ര​ങ്ങ​ള്‍ തി​യ​റ്റ​റി​ല്‍ എ​ത്തേ​ണ്ട​തും അ​ത്യാ​വ​ശ്യ​മാ​ണ്.