കാ​ലി​ക്ക​ട്ട് വാഴ്സിറ്റിയിൽ ജീ​വ​ന​ക്കാ​രും എ​സ്എ​ഫ്ഐ​ക്കാ​രും ത​മ്മി​ൽ സം​ഘ​ർ​ഷം
Friday, November 26, 2021 1:06 AM IST
തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ അം​ഗ​ങ്ങ​ളാ​യ ജീ​വ​ന​ക്കാ​രും എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ൽ സം​ഘ​ർ​ഷം. സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷ ഭ​വ​നി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ ഒ​രു ജീ​വ​ന​ക്കാ​ര​നും മൂ​ന്നു എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്കും പ​രി​ക്കേ​റ്റു.

എ​സ്എ​ഫ്ഐ ജി​ല്ലാ ക​മ്മ​റ്റി​യം​ഗം സി.​എ​ച്ച്.​അ​മ​ൽ, കെ.​പി.​ബി​പി​ൻ​ദേ​വ്, എം.​കെ.​ശ്രീ​ലേ​ഷ് എ​ന്നി​വ​ർ​ക്കും എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ അം​ഗ​വും പ​രീ​ക്ഷാ ഭ​വ​നി​ലെ ബി​എ ജ​ന​റ​ൽ സെ​ക്ഷ​ൻ വി​ഭാ​ഗം ജീ​വ​ന​ക്കാ​ര​നാ​യ ഷി​ബു എ​ന്നി​വ​ർ​ക്കു​മാ​ണ് പ​രി​ക്കേ​റ്റ​ത്. പ​രി​ക്കേ​റ്റ ജീ​വ​ന​ക്കാ​ര​ൻ കോ​ഴി​ക്കോ​ട് ബീ​ച്ച് ആ​ശു​പ​ത്രി​യി​ലും വി​ദ്യാ​ർ​ത്ഥി​ക​ൾ തി​രൂ​ര​ങ്ങാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ തേ​ടി.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.45 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് സ​ർ​വ​ക​ലാ​ശാ​ല ഓ​ഫീ​സ് പ്ര​വ​ർ​ത്ത​നം പൂ​ർ​ണ​മാ​യും സ്തം​ഭി​ച്ചു. ജീ​വ​ന​ക്കാ​ർ പ​ണി​മു​ട​ക്കി​യ​തോ​ടെ​യാ​ണ് ഓ​ഫീ​സ് പ്ര​വ​ർ​ത്ത​നം പൂ​ർ​ണ​മാ​യും നി​ശ്ച​ല​മാ​യ​ത്.

ഇ​തോ​ടെ വി​വി​ധ​ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി പ​രീ​ക്ഷാ ഭ​വ​നി​ലും മ​റ്റ് ഓ​ഫീ​സു​ക​ളി​ലും എ​ത്തി​യ നി​ര​വ​ധി പേ​ർ​ക്കു ഇ​ന്ന​ലെ സേ​വ​നം ല​ഭി​ക്കാ​തെ മ​ട​ങ്ങി​പ്പോ​കേ​ണ്ടി വ​ന്നു. സ​ർ​ട്ടി​ഫി​ക്ക​റ്റ് സം​ബ​ന്ധ​മാ​യ കാ​ര്യ​ത്തി​നാ​യി പ​രീ​ക്ഷ ഭ​വ​നി​ലെ​ത്തി​യ എ​സ്എ​ഫ്ഐ​ക്കാ​രെ സെ​ക്ഷ​നി​ലേ​ക്ക് ക​ട​ത്തി​വി​ടാ​ത്ത​തി​നെ ചോ​ദ്യം ചെ​യ്ത​തി​നെ തു​ട​ർ​ന്നാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്.

എ​സ്എ​ഫ്ഐ ജി​ല്ലാ ക​മ്മ​റ്റി​യം​ഗം സി.​എ​ച്ച്.​അ​മ​ൽ, കെ.​പി.​ബി​പി​ൻ​ദേ​വ്, എം.​കെ.​ശ്രീ​ലേ​ഷ് എ​ന്നി​വ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് കാ​ര്യ​ത്തി​നാ​യി പ​രീ​ക്ഷ ഭ​വ​നി​ലെ ബി​എ ബ്രാ​ഞ്ചി​ൽ എ​ത്തു​ക​യും ഒ​ന്നി​ല​ധി​കം പേ​രെ ക​ണ്ട ജീ​വ​ന​ക്കാ​ർ ഒ​രാ​ൾ മാ​ത്രം അ​ക​ത്തേ​ക്ക് വ​ന്നാ​ൽ മ​തി​യെ​ന്നും മ​റ്റു​ള്ള​വ​ർ പു​റ​ത്ത് നി​ൽ​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചു. ഇ​തു വി​ദ്യാ​ർ​ഥി​ക​ൾ ചോ​ദ്യം ചെ​യ്ത​തോ​ടെ വാ​ക്കേ​റ്റ​വും ക​യ്യാ​ങ്ക​ളി​യും ഉ​ണ്ടാ​കു​ക​യാ​യി​രു​ന്നു.​പ​രീ​ക്ഷാ​ഭ​വ​ൻ ഓ​ഫീ​സി​നു​ള്ളി​ൽ സം​ഘം ചേ​ർ​ന്ന് മ​ർ​ദി​ച്ച​താ​യി ജീ​വ​ന​ക്കാ​രും വി​ദ്യാ​ർ​ഥി​ക​ളും ആ​രോ​പി​ച്ചു.

സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ഇ​ട​തു​ജീ​വ​ന​ക്കാ​രും ജീ​വ​ന​ക്കാ​രു​ടെ സം​യു​ക്ത സ​മ​ര​സ​മി​തി​യും പോ​ർ​വി​ളി ന​ട​ത്തി. ഇ​തി​നി​ട​യി​ൽ സം​ഘ​ർ​ഷ​ത്തി​ൽ പ​രി​ക്കു പ​റ്റി​യ ജീ​വ​ന​ക്കാ​ര​നെ പ​രീ​ക്ഷാ ഭ​വ​നി​ൽ നി​ന്ന് ഇ​റ​ക്കി പോ​ലീ​സ് വാ​ഹ​ന​ത്തി​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റാ​നു​ള്ള പോ​ലീ​സി​ന്‍റെ നീ​ക്ക​ത്തെ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞു. എ​സ്എ​ഫ്ഐ​യു​ടെ എ​തി​ർ​പ്പി​നെ ചെ​റു​ത്ത് പ​രി​ക്കേ​റ്റ ജീ​വ​ന​ക്കാ​ര​നെ പോ​ലീ​സ് ജീ​പ്പി​ലെ​ത്തി​ച്ചു.

പോ​ലീ​സ് ജീ​പ്പ് വ​ള​ഞ്ഞ എ​സ്എ​ഫ്ഐ​ക്കാ​ർ ജീ​പ്പി​ൽ വ​ച്ചും ജീ​വ​ന​ക്കാ​ര​നെ മ​ർ​ദി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും പോ​ലീ​സ് ജീ​പ്പി​ന് മാ​ർ​ഗ ത​ട​സം സൃ​ഷ്ടി​ക്കു​ക​യും ചെ​യ്തു.

ജീ​പ്പ് മു​ന്നോ​ട്ടെ​ടു​ത്ത​പ്പോ​ൾ എ​സ്എ​ഫ്ഐ​ക്കാ​ർ പ​രീ​ക്ഷാ​ഭ​വ​ന്‍റെ പ്ര​ധാ​ന ക​വാ​ടം ഉ​പ​രോ​ധി​ക്കാ​ൻ ശ്ര​മി​ച്ച​ത് തേ​ഞ്ഞി​പ്പ​ലം പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എ​ൻ.​ബി.​ഷൈ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​രോ​ധി​ച്ചു. ഇ​തി​നി​ടെ പ​രി​ക്കു പ​റ്റി​യ ജീ​വ​ന​ക്കാ​രെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റാ​നെ​ത്തി​യ സ​ർ​വ​ക​ലാ​ശാ​ല കാ​ന്പ​സി​ലെ ആം​ബു​ല​ൻ​സ് വാ​ഹ​നം എ​സ്എ​ഫ്ഐ പ​രീ​ക്ഷാ​ഭ​വ​ൻ ക​വാ​ട​ത്തി​ൽ ത​ട​ഞ്ഞു.

പ​രി​ക്കു​പ​റ്റി​യ എ​സ്എ​ഫ്ഐ​ക്കാ​രെ പി​ന്നീ​ട് ഈ ​വാ​ഹ​ന​ത്തി​ൽ​ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

ഇ​ന്ന് വൈ​സ് ചാ​ൻ​സ​ല​ർ വി​ളി​ച്ചു ചേ​ർ​ത്ത ച​ർ​ച്ച​യി​ൽ ജീ​വ​ന​ക്കാ​രു​ടെ സം​ര​ക്ഷ​ണ​ത്തി​ന് ഉ​റ​പ്പു ന​ൽ​കു​ന്ന തീ​രു​മാ​നം ഉ​ണ്ടാ​യാ​ൽ മാ​ത്ര​മേ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കു​വെ​ന്ന് ജീ​വ​ന​ക്കാ​ർ വ്യ​ക്ത​മാ​ക്കി.