പോ​ക്‌​സോ കേ​സി​ൽ ജാ​മ്യ​ത്തി​ലിറ​ങ്ങി ഇ​ര​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്തു
Friday, November 26, 2021 1:08 AM IST
താ​മ​ര​ശേ​രി: കൊ​ടു​വ​ള്ളി പോ​ക്‌​സോ കേ​സി​ൽ ജാ​മ്യ​ത്തി​ലിറ​ങ്ങി ഇ​ര​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ മൂ​ന്നു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കി​ഴ​ക്കോ​ത്ത് പ​ന്നൂ​ർ സ്വ​ദേ​ശി​ക​ളാ​യ അ​ന​സ്, മു​ന​വ്വ​ർ, വാ​വാ​ട്‌ സ്വ​ദേ​ശി​യാ​യ ഖാ​ദ​ർ എ​ന്നി​വ​രെ​യാ​ണ് കൊ​ടു​വ​ള്ളി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
ന​രി​ക്കു​നി​യി​ലെ ഒ​രു സ്ഥാ​പ​ന​ത്തി​ൽ പ​ഠി​ച്ചി​രു​ന്ന 17 കാ​രി​യെ കൊ​ടു​വ​ള്ളി ബ​സ്സ്റ്റാ​ൻ​ഡി​ൽ നി​ന്നും ഓ​ട്ടോ​യി​ൽ ന​രി​ക്കു​നി ഭാ​ഗ​ത്തേ​ക്ക് ത​ട്ടി​ക്കൊ​ണ്ട് പോ​യി ആ​ളൊ​ഴി​ഞ്ഞ വീ​ട്ടി​ലെ​ത്തി​ച്ച് പീ​ഡി​പ്പി​ക്കു​ക​യും ഫോ​ട്ടോ പ​ക​ർ​ത്തു​ക​യും ചെ​യ്ത​താ​ണ് കേ​സ്. കേ​സി​ൽ ജാ​മ്യം ല​ഭി​ച്ച് പു​റ​ത്തി​റ​ങ്ങി​യ പ്ര​തി​ക​ൾ ഇ​ര​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

മേ​ധ ഇ​ഷാ​നി, ഐ​വി​ൻ അ​മ​ൽ
എ​ന്നി​വ​രെ അ​നു​മോ​ദി​ച്ചു

പേ​രാ​മ്പ്ര: ഇ​ന്ത്യാ ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ്സി​ൽ ഇ​ടം നേ​ടി​യ നാ​ലു​വ​യ​സു​കാ​രി മേ​ധ ഇ​ഷാ​നി, ഐ​വി​ൻ അ​മ​ൽ എ​ന്നി​വ​രെ നൊ​ച്ചാ​ട് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി അ​നു​മോ​ദി​ച്ചു. പ്ര​സി​ഡ​ന്‍റ് ശാ​ര​ദ പ​ട്ടേ​രി ഉ​ദ്ഘാ​ട​നം ചെ​യ്ത് ഉ​പ​ഹാ​രം ന​ൽ​കി.
വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എം. കു​ഞ്ഞി​ക്ക​ണ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ പേ​ഴ്സ​ൺ​മാ​രാ​യ ഷി​ജി കൊ​ട്ടാ​ര​ക്ക​ൽ, ബി​ന്ദു അ​മ്പാ​ളി, വാ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ സു​മേ​ഷ് തി​രു​വോ​ത്ത്, എം. ​സി​ന്ധു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.