സ​ര്‍​വ​ക​ലാ​ശാ​ല തൊ​ഴി​ല്‍​മേ​ള​യി​ല്‍ 110 പേ​ര്‍​ക്ക് ജോ​ലി
Sunday, November 28, 2021 12:29 AM IST
തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ പ്ലേ​സ്മെ​ന്‍റ് സെ​ല്‍ ജി-​ടെ​കു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തി​യ തൊ​ഴി​ല്‍​മേ​ള​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ വ​ന്‍​തി​ര​ക്ക്. നാ​ലാ​യി​ര​ത്തോ​ളം പേ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​തി​ല്‍ ര​ണ്ടാ​യി​ര​ത്തോ​ളം പേ​ര്‍ പ​ങ്കെ​ടു​ത്തു.
മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, തൃ​ശൂ​ര്‍, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ല്‍ നി​ന്ന് ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളു​ണ്ടാ​യി​രു​ന്നു. ഐ​ടി, ബാ​ങ്കിം​ഗ്, ഇ​ന്‍​ഷ്വ​റ​ന്‍​സ്, എ​ഡ്യു​കേ​ഷ​ന്‍, മീ​ഡി​യ, ക​ണ്‍​സ്ട്ര​ക്ഷ​ന്‍, ഹോ​സ്പി​റ്റാ​ലി​റ്റി, ഹെ​ല്‍​ത്ത് കെ​യ​ര്‍, സെ​യി​ല്‍​സ് ആ​ന്‍​ഡ് മാ​ര്‍​ക്ക​റ്റിം​ഗ് മേ​ഖ​ല​ക​ളി​ല്‍ നി​ന്നാ​യി 43 സ്ഥാ​പ​ന​ങ്ങ​ളാ​ണ് ജീ​വ​ന​ക്കാ​രെ ക​ണ്ടെ​ത്താ​ന്‍ എ​ത്തി​യ​ത്. 110 പേ​രെ വി​വി​ധ ക​മ്പ​നി​ക​ള്‍ തെ​ര​ഞ്ഞെ​ടു​ത്തു. 863 പേ​ര്‍ ജോ​ലി​ക്കാ​യു​ള്ള ചു​രു​ക്ക​പ്പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ട്. വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ. ​എം.​കെ. ജ​യ​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ പ്ലേ​സ്മെ​ന്‍റ് പോ​ര്‍​ട്ട​ലി​ന്‍റെ ([email protected]) ഉ​ദ്ഘാ​ട​ന​വും അ​ദ്ദേ​ഹം നി​ര്‍​വ​ഹി​ച്ചു. ര​ജി​സ്ട്രാ​ര്‍ ഡോ. ​ഇ.​കെ. സ​തീ​ഷ്, സി​ന്‍​ഡി​ക്ക​റ്റം​ഗം ഡോ. ​എം. മ​നോ​ഹ​ര​ന്‍, ഐ​ക്യു​എ​സി ഡ​യ​റ​ക്ട​ര്‍ ഡോ. ​പി. ശി​വ​ദാ​സ​ന്‍, പ്ലേ​സ്മെ​ന്‍റ് സെ​ല്‍ കോ-​ഓ​ർ​ഡി​നേ​റ്റ​ര്‍ ഡോ. ​യൂ​സ​ഫ്, ജി​ടെ​ക് വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​ദീ​പ​ക് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.