പൊ​റാ​ളി ക്വാ​റി​യു​ടെ പ്ര​വ​ർ​ത്ത​നം ഉ​ട​ൻ റ​ദ്ദു ചെ​യ്യ​ണ​മെ​ന്ന് സ​മ​ര​സ​മി​തി
Sunday, November 28, 2021 12:33 AM IST
കൂ​രാ​ച്ചു​ണ്ട്: കാ​യ​ണ്ണ പ​ഞ്ചാ​യ​ത്തി​ലെ പൊ​റാ​ളി ക്വാ​റി​യു​ടെ പ്ര​വ​ർ​ത്ത​നാ​നു​മ​തി ഉ​ട​ൻ റ​ദ്ദ് ചെ​യ്യ​ണ​മെ​ന്ന് ജ​ന​കീ​യ പ്ര​തി​രോ​ധ സ​മ​ര​സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​ദേ​ശ​ത്തെ നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ൾ​ക്ക് ക്വാ​റി ഖ​ന​നം മൂ​ലം ഭീ​ഷണി​യാ​യി തീ​ർ​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് സ​മ​രം. ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​മ്പി​ൽ ന​ട​ന്നു​വ​രു​ന്ന റി​ലേ സ​ത്യ​ഗ്ര​ഹ സ​മ​രം 66 ദി​വ​സ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും ക്വാ​റി​യു​ടെ അ​നു​മ​തി റ​ദ്ദ് ചെ​യ്യാ​ൻ കൂ​ട്ടാ​ക്കാ​ത്ത പ​ഞ്ചാ​യ​ത്തി​ന്‍റെ ന​ട​പ​ടി​യി​ൽ സ​മ​ര​സ​മി​തി ശ​ക്ത​മാ​യി പ്ര​തി​ക്ഷേ​ധി​ച്ചു.
ഇ​ന്ന​ലെ ന​ട​ന്ന സ​മ​രം കു​മാ​ര​ൻ പാ​റ​ക്കൊ​മ്പ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ര​ക്ഷാ​ധി​കാ​രി ഫാ. ​കു​ര്യ​ക്കോ​സ് കൊ​ച്ചു​കൈ​പ്പേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചെ​യ​ർ​മാ​ൻ ഐ​പ്പ് വ​ട​ക്കേ​ത്ത​ടം, ഡീ​ക്ക​ൻ സ്റ്റീ​വ​ൺ​സ​ൺ, ജെ​യ്സ​ൺ പു​ത്ത​ൻ​പു​ര, മ​നോ​ജ് പൊ​ട്ട​ൻ​പ്ലാ​ക്ക​ൽ, ജോ​ളി പു​ത്ത​ൻ​പു​ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.