വി.​സി. അ​ബൂ​ബ​ക്ക​റി​നെ ജൂണിയർ ചേംബർ ആ​ദ​രി​ച്ചു
Sunday, November 28, 2021 12:33 AM IST
താ​മ​ര​ശേ​രി: സ​മൂ​ഹ ന​ന്മ​ക്കാ​യി വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ നി​ശ​ബ്ദ സേ​വ​നം ചെ​യ്യു​ന്ന വ്യ​ക്തി​ക​ള്‍​ക്ക് ജൂ​ണിയ​ര്‍ ചേം​ബ​ര്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ന​ല്‍​കു​ന്ന ഈ ​വ​ര്‍​ഷ​ത്തെ സ​ല്യൂ​ട്ട് ദി ​സൈ​ല​ന്‍റ് വ​ര്‍​ക്ക​ര്‍ പു​ര​സ്‌​കാ​ര​ത്തി​ന് താ​മ​ര​ശേ​രി ഗ​വ​ണ്‍​മെ​ന്‍റ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ന്‍ ത​ച്ചം​പൊ​യി​ല്‍ വി.​സി. അ​ബൂ​ബ​ക്ക​ര്‍ അ​ര്‍​ഹ​നാ​യി.
ആ​ശു​പ​ത്രി​യി​ല്‍ എ​ത്തു​ന്ന​വ​രും അ​ല്ലാ​ത്ത​വ​രു​മാ​യ രോ​ഗി​ക​ള്‍​ക്ക് ആ​ശ്വാ​സ​വും സ​ഹാ​യ​ക​ര​വു​മാ​യ സേ​വ​നം ന​ല്‍​കു​ന്ന​താ​ണ് അ​ബൂ​ബ​ക്ക​റി​നെ പു​ര​സ്‌​കാ​ര​ത്തി​നു അ​ര്‍​ഹ​നാ​ക്കി​യ​തെ​ന്ന് ജെ​സി​ഐ ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു.
താ​മ​ര​ശേ​രി ഗ​വ. താ​ലൂ​ക്ക് ആ​ശു​പ​ത്രി ടെ​മ്പ​റ​റി എം​പ്ലോ​യി​സ് യൂ​ണി​യ​ന്‍(എ​സ്ടി​യു)​വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​ണ് അ​ബൂ​ബ​ക്ക​ര്‍.
അ​ബൂ​ബ​ക്ക​റി​നെ ജെ​സി​ഐ ഇ​ന്ത്യ മു​ന്‍ ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ സ​ന്തോ​ഷ് പി. ​കു​മാ​ര്‍ പൊ​ന്നാ​ട​യ​ണി​യി​ച്ചു ആ​ദ​രി​ച്ചു.
സോ​ണ്‍ പ്ര​സി​ഡ​ന്‍റ് രാ​കേ​ഷ് മേ​നോ​ന്‍, ലോം ​പ്ര​സി​ഡ​ന്‍റ് ഫ​സ്‌​ല ബാ​നു, മ​റ്റ് സോ​ണ്‍ ഓ​ഫീ​സ​ര്‍​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.