വീ​ട്ട​മ്മ​യെ ​മ​ര്‍​ദി​ച്ച സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് ക​സ്റ്റ​ഡി​യി​ല്‍
Monday, November 29, 2021 12:28 AM IST
കോ​ഴി​ക്കോ​ട്: അ​ശോ​ക​പു​ര​ത്ത് വീ​ട്ട​മ്മ​യെ​ മ​ര്‍​ദി​ച്ച സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് നി​ധീ​ഷി​നെ(36) പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. വ​യ​നാ​ട് ഒ​ളി​വി​ൽ ക​ഴി​യു​ന്ന​തി​നി​ടെ​യാ​ണ് നി​ധീ​ഷി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം റോ​ഡ​രി​കി​ൽ മീ​ൻ വി​ൽ​ക്കു​ന്ന​തി​നി​ടെ​യാ​ണ് കാ​ട്ടു​വ​യ​ല്‍ കോ​ള​നി​യി​ല്‍ താ​മ​സി​ക്കു​ന്ന നി​ധീ​ഷ് ശ്യാ​മി​ലി(29)​യെ മ​ർ​ദി​ച്ച​ത്. നി​ധീ​ഷ് ക്രൂ​ര​മാ​യി ആ​ക്ര​മി​ക്കു​ന്ന വീ​ഡി​യോ പു​റ​ത്തു വ​ന്നി​രു​ന്നു. അ​ക്ര​മ​ത്തി​ൽ ശ്യാ​മി​ലി​യു​ടെ മൂ​ക്കി​ന് സാ​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. മു​മ്പ് ഭ​ർ​ത്താ​വി​ൽ നി​ന്നും മ​ർ​ദന​മു​ണ്ടാ​കു​മ്പോ​ഴെ​ല്ലാം പോ​ലീ​സി​ല്‍ പ​രാ​തി ന​ൽ​കി​യി​രു​ന്നെ​ന്നും വി​ഷ​യം ഒ​ത്തു​തീ​ർ​പ്പാ​ക്കു​ന്ന സ​മീ​പ​ന​മാ​ണ് പോ​ലീ​സി സ്വീ​ക​രി​ച്ച​തെ​ന്നും ശ്യാ​മി​ലി പ​റ​ഞ്ഞി​രു​ന്നു. കൊ​ല്ലു​മെ​ന്നും മു​ഖ​ത്ത് ആ​സി​ഡൊ​ഴി​ക്കു​മെ​ന്നും നി​ധീ​ഷ് പ​ല​ത​വ​ണ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും ഇ​വ​ര്‍ പ്ര​തി​ക​രി​ച്ചി​രു​ന്നു.