ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു
Monday, November 29, 2021 12:28 AM IST
താ​മ​ര​ശേ​രി: ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ൺ​ഗ്ര​സ് താ​മ​ര​ശേരി മ​ണ്ഡ​ലം ക​ൺ​വ​ൻ​ഷ​ൻ കെ​പി​സി​സി അം​ഗം എ.​അ​ര​വി​ന്ദ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ന​വാ​സ് ഈ​ർ​പ്പോ​ണ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​മ​ണ്ഡ​ല​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ സി​യു​സി ​പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കി​ര​ൺ രാ​ജീ​വ​നെ​യും താ​മ​ര​ശ്ശേ​രി ജെ​സി​ഐ പ്ര​സി​ഡ​ന്‍റ് ഫ​സ്ല ബാ​നു​നെ​യും യോ​ഗ​ത്തി​ൽ ആ​ദ​രി​ച്ചു. ഡി​സം​ബ​ർ 11 ന് ​കൊ​ടു​വ​ള്ളി​യി​ൽ നി​ന്ന് താ​മ​ര​ശേരി​ലേ​ക്ക് എം.​കെ.​രാ​ഘ​വ​ൻ എം​പി ന​യി​ക്കു​ന്ന ജ​ന​ജാ​ഗ്ര​താ യാ​ത്ര​യി​ൽ താ​മ​ര​ശേ​രി മ​ണ്ഡ​ല​ത്തി​ൽ നി​ന്നും മു​ന്നൂ​റ് പ്ര​വ​ർ​ത്ത​ക​രെ പ​ങ്കെ​ടു​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ചു.

ലൈ​ബ്ര​റിയുടെ
ഉ​ദ്ഘാ​ട​നം

കു​റ്റ്യാ​ടി: വി​ദ്യാ​ല​യ​ങ്ങ​ൾ അ​റി​വി​ന്‍റെ നി​ർ​മാണം ന​ട​ത്തു​ന്ന​തോ​ടൊ​പ്പം നാ​ടി​ന്‍റെ സാം​സ്കാ​രി​ക കേ​ന്ദ്ര​മാ​യി മാ​റ​ണ​മെ​ന്ന് മ​ന്ത്രി അ​ഡ്വ.​പി.എ.മു​ഹ​മ്മ​ദ് റി​യാ​സ് പ​റ​ഞ്ഞു. വേ​ളം ഹ​യ​ർ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ൽ പു​തു​താ​യി നി​ർ​മിച്ച ഹൈ​സ്കൂ​ൾ ബ്ലോ​ക്ക് കെ​ട്ടി​ട​ത്തി​ന്‍റെ​യും ഹ​യ​ർ സെ​ക്ക​ന്‍​ഡ​റി ന​വീ​ക​രി​ച്ച ലൈ​ബ്ര​റി ആ​ന്‍​റ് റീ​ഡിം​ഗ് റൂ​മി​ന്‍റെ​യും ഉ​ദ്ഘാ​ട​നം നി​ർ​വ്വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കെ.​പി. കു​ഞ്ഞ​മ്മ​ദ് കു​ട്ടി എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.