റി​ട്ട. പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ന്‍ പൊ​ള്ള​ലേ​റ്റു മ​രി​ച്ചു
Monday, November 29, 2021 11:03 PM IST
കോ​ഴി​ക്കോ​ട് : റി​ട്ട. പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ര്‍ തീ​പൊ​ള്ള​ലേ​റ്റു മ​രി​ച്ചു. ക​ളാ​ണ്ടി​താ​ഴം കു​രി​ശി​ങ്ക​ല്‍ വീ​ട്ടി​ല്‍ ജ​സ്റ്റി​ന്‍ തോ​മ​സ് (72) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ 2.30 ഓ​ടെ​യാ​ണ് സം​ഭ​വം. ക​ളാ​ണ്ടി​താ​ഴം റോ​ഡി​ല്‍ തീ​പ​ട​ര്‍​ന്ന ദേ​ഹ​വു​മാ​യാ​ണ് യാ​ത്ര​ക്കാ​ര്‍ ജ​സ്റ്റി​ന്‍​തോ​മ​സി​നെ ക​ണ്ട​ത്.

ഉ​ട​ന്‍ ത​ന്നെ പോ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ച്ചു. പോ​ലീ​സെ​ത്തി​യ​പ്പോ​ഴേ​ക്കും ശ​രീ​രം തി​രി​ച്ച​റി​യാ​ന്‍ പോ​ലു​മാ​വാ​ത്ത രീ​തി​യി​ല്‍ തീ​പൊ​ള്ള​ലേ​റ്റ് മ​രി​ച്ചി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ ചേ​വാ​യൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്തു. പെ​ട്രോ​ളൊ​ഴി​ച്ച് ആ​ത്മ​ഹ​ത്യ ചെ​യ്ത​താ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം.