മ​ണാ​ശേരി ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം; റി​പ്പോ​ര്‍​ട്ട് അ​ന്വേ​ഷ​ണ സം​ഘം ഐ​ജി​ക്ക് കൈ​മാ​റും
Tuesday, November 30, 2021 12:30 AM IST
മു​ക്കം: മ​ണാ​ശേരി ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ത്തി​ൽ റി​പ്പോ​ർ​ട്ട് ഉ​ട​ൻ സ​മ​ർ​പ്പി​ക്കു​മെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം. ഐ​ജി​ക്കാ​ണ് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​ക.​ര​ണ്ടാ​ഴ്ച​ക്ക​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​മെ​ന്ന് അ​ന്വേ​ഷ​ണ ചു​മ​ത​ല​യു​ള്ള ക്രൈം ​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി ടി.​സ​ജീ​വ​ൻ പ​റ​ഞ്ഞു. അ​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി​യ​തി​ന്‍റെ തെ​ളി​വ് ന​ശി​പ്പി​ക്കാ​നും കൊ​ല ചെ​യ്യാ​ൻ സ​ഹാ​യി​ച്ച​തി​ന് ഇ​സ്മ​യി​ലി​ന് ന​ൽ​കാ​മെ​ന്നേ​റ്റ തു​ക നി​ഷേ​ധി​ക്കാ​നും ബി​ർ​ജു ഒ​റ്റ​യ്ക്ക് ഇ​സ്മ​യി​ലി​നെ കൊ​ല​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ൽ.
ഇ​സ്മ​യി​ല്‍ വ​ധ​ത്തി​ല്‍ പ്ര​തി​യ്ക്ക് മ​റ്റാ​രു​ടെ​യും സ​ഹാ​യം കി​ട്ടി​യി​ട്ടി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. സ്വ​ത്ത് ത​ട്ടി​യെ​ടു​ക്കാ​നാ​യി 2016 മാ​ര്‍​ച്ച്‌ 15-നാ​ണ് ബി​ർ​ജു അ​മ്മ​യാ​യ ജ​യ​വ​ല്ലി​യെ ഇ​സ്മ​യി​ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ കൊ​ല​പ്പെ​ടു​ത്തി​യ​ത്‌.
കൊ​ല​പാ​ത​ക​ത്തി​ന് സ​ഹാ​യി​ച്ച​തി​ന് ര​ണ്ടു ല​ക്ഷം രൂ​പ ബി​ര്‍​ജു ഇ​സ്മ​യി​ലി​ന് വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നു. പ​ണം ചോ​ദി​ച്ചു ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തോ​ടെ ഇ​സ്മാ​യി​ലി​നെ വീ​ട്ടി​ലേ​ക്കു വി​ളി​ച്ചു​വ​രു​ത്തി കൊ​ല​പ്പെ​ടു​ത്തു​ക​യും മൃ​ത​ദേ​ഹം ക​ഷ്ണ​ങ്ങ​ളാ​ക്കി പ​ല​യി​ട​ത്താ​യി ഉ​പേ​ക്ഷി​ക്കു​ക​യു​മാ​യി​രു​ന്നെ​ന്നാ​ണ് ക​ണ്ടെ​ത്ത​ല്‍ . 2017 ജൂ​ണ്‍ പ​തി​നെ​ട്ടി​നാ​ണ് ബി​ർ​ജു ഇ​സ്മ​യി​ലി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത്.​ചു​മ​ത്തേ​ണ്ട വ​കു​പ്പു​ക​ള്‍ സം​ബ​ന്ധി​ച്ച്‌ ഐ​ജി​യു​ടെ അ​നു​മ​തി ല​ഭി​ച്ചാ​ലു​ട​ന്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കും.