ദേ​ശീ​യ​പാ​താ സ്ഥ​ല​മെ​ടു​പ്പ് : സ​ർ​വ​ക​ലാ​ശാ​ല നൂ​റു കോ​ടി​യു​ടെ പ​ദ്ധ​തി സ​ർ​ക്കാ​രി​നു സ​മ​ർ​പ്പി​ക്കും
Tuesday, November 30, 2021 12:31 AM IST
തേ​ഞ്ഞി​പ്പ​ലം: ദേ​ശീ​യ​പാ​താ സ്ഥ​ല​മേ​റ്റെ​ടു​പ്പി​നെ​ത്തു​ട​ർ​ന്നു കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യ്ക്കു​ണ്ടാ​കു​ന്ന ന​ഷ്ട​പ​രി​ഹാ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി നൂ​റു കോ​ടി രൂ​പ​യു​ടെ സ​മ​ഗ്ര​വി​ക​സ​ന പ​ദ്ധ​തി സ​ർ​ക്കാ​രി​ന് സ​മ​ർ​പ്പി​ക്കാ​ൻ കാ​ലി​ക്ക​ട്ട്് സി​ൻ​ഡി​ക്ക​റ്റ് യോ​ഗ തീ​രു​മാ​നം.
ഇ​തി​നാ​വ​ശ്യ​മാ​യ പ​ദ്ധ​തി​ക​ൾ രൂ​പ​ക​ൽ​പ്പ​ന ചെ​യ്യാ​ൻ ഉൗ​രാ​ളു​ങ്ക​ൽ സ​ഹ​ക​ര​ണ സം​ഘ​ത്തെ ചു​മ​ത​ല​പ്പെ​ടു​ത്തും. 45 കോ​ടി രൂ​പ​യു​ടെ അ​ക്കാ​ഡ​മി​ക് ബ്ലോ​ക്കും പ​ത്തു കോ​ടി രൂ​പ​യു​ടെ എ.​ഡി. അ​ന​ക്സ് ബ്ലോ​ക്കു​മെ​ല്ലാം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ണ്. നൂ​റു കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​യും കി​ഫ്ബി​യി​ൽ പ്ര​ഖ്യാ​പി​ച്ച സ​ഹാ​യ​വു​മെ​ല്ലാം സ​മ​യ​ബ​ന്ധി​ത​മാ​യി ല​ഭി​ക്കു​ന്ന​തി​ന് സി​ൻ​ഡി​ക്ക​റ്റ് പ്ര​തി​നി​ധി സം​ഘം ഡി​സം​ബ​ർ ഏ​ഴ്, എ​ട്ട് തി​യ​തി​ക​ളി​ൽ അ​ത​ത് വ​കു​പ്പ് മ​ന്ത്രി​മാ​രു​മാ​യി ച​ർ​ച്ച ന​ട​ത്തും.
പ്ര​ധാ​ന തീ​രു​മാ​ന​ങ്ങ​ൾ വ​യ​നാ​ട് ചെ​ത​ല​യം ഗോ​ത്ര​വ​ർ​ഗ ഗ​വേ​ഷ​ണ പ​ഠ​ന​കേ​ന്ദ്ര​ത്തി​ൽ 10.17 കോ​ടി രൂ​പ ചെ​ല​വി​ൽ പു​രു​ഷ​വി​ഭാ​ഗം ഹോ​സ്റ്റ​ൽ നി​ർ​മി​ക്കും. പ​രീ​ക്ഷാ​ഭ​വ​ൻ സേ​ന​വ​ങ്ങ​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി ല​ഭ്യ​മാ​ക്കു​ന്ന​തി​നും നി​ല​വി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നു​മു​ള്ള കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​ൻ ഡി​സം​ബ​ർ 15ന് ​പ്ര​ത്യേ​ക സി​ൻ​ഡി​ക്ക​റ്റ് യോ​ഗം ചേ​രും. കെ.​കെ. ഹ​നീ​ഫ, അ​ഡ്വ. ടോം ​കെ. തോ​മ​സ്, ഡോ. ​ജി. റി​ജു​ലാ​ൽ എ​ന്നി​വ​ര​ട​ങ്ങു​ന്ന സി​ൻ​ഡി​ക്ക​റ്റ് സ​മി​തി പ​രീ​ക്ഷാ​ഭ​വ​നി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​ഠി​ച്ച് റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കും. പ്ര​ത്യേ​ക യോ​ഗ​ത്തി​ൽ ഇ​തു ച​ർ​ച്ച ചെ​യ്യും.
പ​രീ​ക്ഷാ​ഭ​വ​ൻ ന​വീ​ക​ര​ണ​ത്തി​നാ​യി പ്രൊ ​വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​എം. നാ​സ​ർ സ​മ​ർ​പ്പി​ച്ച നി​ർ​ദേ​ശ​ങ്ങ​ൾ യോ​ഗം അം​ഗീ​ക​രി​ച്ചു.
സ​ർ​വീ​സ് ച​ട്ട​ങ്ങ​ൾ മ​റി​ക​ട​ന്നു വി​ദേ​ശ പാ​സ്പോ​ട്ടും ഒ​സി​ഐ (ഓ​വ​ർ​സീ​സ് സി​റ്റി​സ​ണ്‍​ഷി​പ്പ് ഓ​ഫ് ഇ​ന്ത്യ) കാ​ർ​ഡും നേ​ടി​യ ലൈ​ഫ് സ​യ​ൻ​സ് പ​ഠ​ന​വി​ഭാ​ത്തി​ലെ ഡോ. ​ജി. രാ​ധാ​കൃ​ഷ്ണ​പി​ള്ള​യെ അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്യും.