മാ​ര്‍ ജോ​ര്‍​ജ് ഞ​റള​ക്കാ​ട്ട് ന​ന്മ നി​റ​ഞ്ഞ വ്യ​ക്തി​ത്വ​ത്തി​ന്‍റെ ഉ​ട​മ: മാ​ര്‍ റെ​മീ​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ല്‍
Tuesday, November 30, 2021 12:31 AM IST
കോ​ഴി​ക്കോ​ട്: ന​ന്മ നി​റ​ഞ്ഞ വ​ലി​യ വ്യ​ക്തി​ത്വ​ത്തി​ന്‍റെ ഉ​ട​മ​യാ​ണ് മാ​ര്‍ ജോ​ര്‍​ജ് ഞ​ര​ള​ക്കാ​ട്ടെ​ന്ന് താ​മ​ര​ശേരി ബി​ഷ​പ് മാ​ര്‍ റെ​മീജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ല്‍.
പൗ​രോ​ഹി​ത്യ സു​വ​ര്‍​ണ​ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന ത​ല​ശേ​രി അ​തി​രൂ​പ​ത അ​ധ്യ​ക്ഷ​ന്‍ മാ​ര്‍ ജോ​ര്‍​ജ് ഞ​റ​ള​ക്കാ​ട്ടി​നു താ​മ​ര​ശേ​രി​യി​ല്‍ ന​ല്‍​കി​യ സ്വീ​ക​ര​ണ​ത്തി​ല്‍ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ബി​ഷ​പ്. നി​ര്‍​മ​ല​മാ​യ ഹൃ​ദ​യ​ത്തോ​ടെ ഹൃ​ദ്യ​മാ​യ പു​ഞ്ചി​രി​യോ​ടെ ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ല്‍ ഇ​ടം നേ​ടി​യ വ്യ​ക്തി​യാ​ണ് ഞ​റ​ള​ക്കാ​ട്ട് പി​താ​വെ​ന്ന് മാ​ര്‍ ഇ​ഞ്ച​നാ​നി​യി​ല്‍ പ​റ​ഞ്ഞു.​
താ​മ​ര​ശേ​രി രൂ​പ​ത​യി​ല്‍ സു​വ​ര്‍​ണ ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന മോ​ൺ.​ആ​ന്‍റ​ണി കൊ​ഴു​വ​നാ​ല്‍, ഫാ.​തോ​മ​സ് വ​ട്ടോ​ട്ടു​ത​റ​പ്പേ​ല്‍‌,‌ ഫാ. ​സൈ​മ​ണ്‍ വ​ള്ളോ​പ്പി​ള്ളി എ​ന്നി​വ​ര്‍​ക്കും പൗ​രോ​ഹി​ത്യ ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന ഫാ.‌​ബെ​ന്നി മു​ണ്ട​നാ​ട്ട്, ഫാ. ​ജേ​ക്ക​ബ് കൂ​ത്തൂ​ര്‍‌, ഫാ.​വി​ല്‍​സ​ന്‍ മു​ട്ട​ത്തു കു​ന്നേ​ല്‍‌,ഫാ.​ഡൊ​മ​നി​ക് തൂ​ങ്കു​ഴി എ​ന്നി​വ​ര്‍​ക്കും സ്വീ​ക​ര​ണം ന​ല്‍​കി. യാ​തൊ​രു സൗ​ക​ര്യ​ങ്ങ​ളും ഇ​ല്ലാ​തി​രു​ന്ന കാ​ല​ത്ത് പ​ള്ളി​യും പ​ള്ളി​ക്കൂ​ട​ങ്ങ​ളും പ​ണി​യാ​നും സ​ഭ​യെ വ​ള​ര്‍​ത്താ​നും ക​ഠി​നാ​ധ്വാ​നം ചെ​യ്ത​വ​രാ​യി​രു​ന്നു പൗ​രോ​ഹി​ത്യ ര​ജ​ത - സു​വ​ര്‍​ണ ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന വൈ​ദി​ക​രെ​ന്ന് ബി​ഷ​പ് അ​നു​സ്മ​രി​ച്ചു.
രൂ​പ​ത വൈ​ദി​ക പ്ര​തി​നി​ധി​യാ​യി റ​വ. ഡോ. ​കു​ര്യ​ന്‍ പു​ര​മ​ഠ​ത്തി​ല്‍ , സ​മ​ര്‍​പ്പി​ത​രു​ടെ പ്ര​തി​നി​ധി​യാ​യി എം​എ​സ്എം ഐ ​പ്രൊ​വി​ന്‍​ഷ്യ​ല്‍ സി​സ്റ്റ​ര്‍ ഡെ​ല്‍​സി, അ​ല്‍​മാ​യ​രു​ടെ പ്ര​തി​നി​ധി​യാ​യി പാ​സ്റ്റ​റ​ല്‍ കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി ബെ​ന്നി ലൂ​ക്കോ​സ് എ​ന്നി​വ​ര്‍ ആ​ശം​സ​ക​ള്‍ നേ​ര്‍​ന്നു. മാ​ര്‍ ജോ​ര്‍​ജ് ഞ​റള​ക്കാ​ട്ട് പി​താ​വും വ​ള്ളോ​പ്പി​ള്ളി അ​ച്ച​നും മു​ണ്ട​നാ​ട്ട​ച്ച​നും മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി. രാ​വി​ലെ 10.30 ന് ​ക​ത്തീ​ഡ്ര​ല്‍ പ​ള്ളി​യി​ല്‍ സ​മൂ​ഹ​ബ​ലി​യോ​ടെ ആ​രം​ഭി​ച്ച ജൂ​ബി​ലി ആ​ഘോ​ഷം ഉ​ച്ച​യോ​ടെ സ​മാ​പി​ച്ചു.​
രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ജോ​ണ്‍ ഒ​റ​വു​ങ്ക​ര, പ്രൊ​ക്യു​റേ​റ്റ​ര്‍ ഫാ.​മാ​ത്യു പു​ളി​മൂ​ട്ടി​ല്‍‌, ക​ത്തീ​ഡ്ര​ല്‍ വി​കാ​രി ഫാ. ​മാ​ത്യു മാ​വേ​ലി തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.