കേന്ദ്ര സർക്കാർ വി​ക​സ​ന മു​ന്നേ​റ്റ​ത്തി​നു ത​ട​സ​ം നിൽക്കരുതെന്ന് എ.വി​ജ​യ​രാ​ഘ​വ​ൻ
Wednesday, December 1, 2021 12:45 AM IST
കോ​ഴി​ക്കോ​ട് : കേ​ന്ദ്ര സർക്കാർ കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന മു​ന്നേ​റ്റ​ത്തി​ന് ത​ട​സ​മു​ണ്ടാ​ക്കു​ന്ന ന​യ സ​മീ​പ​നം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് എ​ൽ​ഡി​എ​ഫ് സം​സ്ഥാ​ന ക​ൺ​വീ​ന​ർ എ. ​വി​ജ​യ​രാ​ഘ​വ​ൻ. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ജ​ന​ദ്രോ​ഹ ന​യ​ങ്ങ​ൾ​ക്കെ​തി​രേ എ​ൽ​ഡി​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മു​ത​ല​ക്കു​ള​ത്തു ന​ട​ന്ന ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ലോ​ക​ത്താ​കെ ഉ​ണ്ടാ​യ സാ​മ്പ​ത്തി​ക ത​ക​ർ​ച്ച​യു​ടെ പ്ര​തി​ബ​ന്ധ​ങ്ങ​ളും ഇ​ത് സൃ​ഷ്ടി​ക്കു​ന്ന പ്ര​യാ​സ​ങ്ങ​ളെ അ​ഭി​മു​ഖീ​ക​രി​ച്ച് പ്ര​തി​രോ​ധി​ക്കാ​ൻ നാ​ടി​നെ പ്രാ​പ്ത​മാ​ക്കു​ക എ​ന്ന​ത് ഭ​ര​ണ​നി​ർ​വ​ഹ​ണ​ത്തി​ന്‍റെ പ്ര​ധാ​ന​പ്പെ​ട്ട കാ​ര്യ​മാ​ണ് .
ദാ​രി​ദ്ര​ത്തെ പി​ടി​ച്ചു കെ​ട്ടി​യ സം​സ്ഥാ​ന​വും ഏ​റ്റ​വും കു​റ​വ് ദ​രി​ദ്ര​ർ ഉ​ള്ള സം​സ്ഥാ​ന​വും കേ​ര​ള​മാ​ണ്. കൊ​വി​ഡ് കാ​ല​ത്ത് ഒ​രാ​ളും പ​ട്ടി​ണി കി​ട​ക്കി​ല്ല എ​ന്ന് ഉ​റ​പ്പാ​ക്കി എ​ല്ലാ വീ​ടു​ക​ളി​ലും ഭ​ക്ഷ​ണ കി​റ്റ് എ​ത്തി​ച്ച ഇ​ട​തു​പ​ക്ഷ ഗ​വ​ൺ​മെ​ന്‍റാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.​ ഭ​ര​ണ​നി​ർ​വ​ഹ​ണ​ത്തി​ന്‍റെ മി​ക​വ് സം​ബ​ന്ധി​ച്ച് ഇ​ന്ത്യ​യി​ൽ ഗ​വേ​ഷ​ണം ന​ട​ത്തി​യി​ട്ടു​ള്ള എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളി​ലും ഒ​ന്നാം സ്ഥാ​ന​വും കേ​ര​ള​ത്തി​നാ​ണ്. കേ​ര​ള​ത്തി​ൽ ന​ട​പ്പി​ലാ​ക്കി​യ പ്ര​ക​ട​ന പ​ത്രി​ക വീ​ണ്ടും വി​പു​ലീ​ക​രി​ക്കാ​ൻ എ​ല്ലാ ജി​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ലും ഉ​ള്ള ജ​ന​ങ്ങ​ളു​ടെ അ​ഭി​പ്രാ​യ​ങ്ങ​ൾ ശേ​ഖ​രി​ച്ച് അ​ത് വി​പു​ല​പ്പെ​ടു​ത്തി കൊ​ണ്ടാ​ണ് പ​ഠ​ന​വി​ധേ​യ​മാ​ക്കു​ന്ന​ത് എ​ന്നും അ​ദ്ദേ​ഹം പറഞ്ഞു.
കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന​ത്തി​നു വേ​ണ്ടി എ​ല്ലാ​വ​രും ഒ​രു​മി​ച്ചു നി​ൽ​ക്ക​ണം. സം​സ്ഥാ​ന​ത്തി​ന്‍റെ വി​ക​സ​ന​ത്തെ ആ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന പ​രി​ശ്ര​മ​ങ്ങ​ളെ ഒ​റ്റ​ക്കെ​ട്ടാ​യി കേ​ര​ളം പ്ര​തി​രോ​ധി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.