കാ​ണാ​താ​യ ഫോ​ൺ അ​ന്വേ​ഷി​ച്ചെ​ത്തി​യ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത് വാ​ഷും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും
Thursday, December 2, 2021 12:44 AM IST
നാ​ദാ​പു​രം‌: ക​ള​വ് പോ​യ മൊ​ബൈ​ൽ ഫോ​ൺ ക​ണ്ടെ​ത്താ​നി​റ​ങ്ങി​യ പോ​ലീ​സ് സം​ഘം എ​ത്തി​യ​ത് വ്യാ​ജ വാ​റ്റ് കേ​ന്ദ്ര​ത്തി​ൽ. ഇ​നി​ടെ നി​ന്നും വാ​ഷും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പി​ടി​കൂ​ടി. ഇ​ന്ന​ലെ രാ​വി​ലെ വ​ള​യം പോ​ലീ​സാ​ണ് ക​ള​വ്പോ​യ ഫോ​ൺ ന​മ്പ​ർ ഉ​പ​യോ​ഗി​ക്കു​ന്ന സ്ഥ​ലം ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ഇ​റ​ങ്ങി​യ​ത്.

ചു​ഴ​ലി - കു​ണ്ട് പൊ​യി​ൽ റോ​ഡ് വ​ഴി ട​വ​ർ ലൊ​ക്കേ​ഷ​ൻ അ​ന്വേ​ഷി​ച്ച് ഇ​റ​ങ്ങി​യ പോ​ലീ​സ് റോ​ഡ​രി​കി​ലെ താ​ത്കാ​ലി​ക ടാ​ർ​പോ​ളി​ൻ ഷീ​റ്റ് മൂ​ടി​യ ഷെ​ഡ് ക​ണ്ട് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ഷെ​ഡി​ൽ വാ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ൾ ക​ണ്ട​ത്.

തു​ട​ർ​ന്ന് ന​ട​ത്തി​യ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യി​ൽ റോ​ഡ​രി​കി​ലെ ക​ലു​ങ്കി​നു​ള​ളി​ൽ ക​ന്നാ​സി​ലാ​ക്കി സൂ​ക്ഷി​ച്ച നി​ല​യി​ൽ വാ​ഷും ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. വാ​ഷ് സം​ഭ​വ​സ്ഥ​ല​ത്ത് ന​ശി​പ്പി​ക്കു​ക​യും വാ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ൾ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ൽ ആ​രെ​യും പി​ടി​കൂ​ടി​യി​ട്ടി​ല്ല.