ഹ​മ്പു​ക​ള്‍​ക്ക് സ​മീ​പം മു​ന്ന​റി​യി​പ്പ് ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ക്ക​ണമെന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍
Saturday, December 4, 2021 12:52 AM IST
കോ​ഴി​ക്കോ​ട് : റോ​ഡ​പ​ട​ങ്ങ​ള്‍ ഒ​ഴി​വാ​ക്കു​ന്ന​തി​ന് ഹ​മ്പു​ക​ള്‍​ക്ക് സ​മീ​പം ഇ​ന്ത്യ​ന്‍ റോ​ഡ് കോ​ണ്‍​ഗ്ര​സ് നി​ഷ്‌​ക​ര്‍​ഷി​ക്കു​ന്ന മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച് മു​ന്ന​റി​യി​പ്പ് ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍. ര​ണ്ടു​മാ​സ​ത്തി​ന​കം ഇ​ക്കാ​ര്യ​ത്തി​ല്‍ സ്വീ​ക​രി​ച്ച ന​പ​ടി​ക​ള്‍ അ​റി​യി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ന്‍ ജു​ഡീ​ഷ്യ​ല്‍ അം​ഗം കെ. ​ബൈ​ജു​നാ​ഥ് ആ​വ​ശ്യ​പ്പെ​ട്ടു.
കോ​ഴി​ക്കോ​ട് ചാ​ത്ത​മം​ഗ​ലം അ​ടു​വാ​ട് സ്‌​കൂ​ളി​ന് സ​മീ​പം ഹ​മ്പി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ഒ​രു സ്ത്രീ ​മ​രി​ച്ച സം​ഭ​വം ചൂ​ണ്ടി​ക്കാ​ണി​ച്ച് എ.​സി. ഫ്രാ​ന്‍​സി​സ് സ​മ​ര്‍​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ഉ​ത്ത​ര​വ്. അ​ട​വാ​ട് സ്‌​കൂ​ളി​ന് മു​മ്പി​ല്‍ ഹ​മ്പ് സ്ഥാ​പി​ച്ച​ത് സ്‌​കൂ​ള്‍ അ​ധി​കൃ​ത​രു​ടെ ആ​വ​ശ്യ​പ്ര​കാ​ര​മാ​ണെ​ന്ന് പൊ​തു​മ​രാ​മ​ത്ത് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നീ​യ​ര്‍ ക​മ്മീ​ഷ​നെ അ​റി​യി​ച്ചു. എ​ന്നാ​ല്‍ മു​ന്ന​റി​യി​പ്പ് ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ക്കാ​തെ​യാ​ണ് പ​ല നി​ര​ത്തു​ക​ളി​ലും ഹ​മ്പു​ക​ള്‍ നി​ര്‍​മ്മി​ച്ചി​ട്ടു​ള്ള​തെ​ന്ന് പ​രാ​തി​ക്കാ​ര​ന്‍ ക​മ്മീ​ഷ​നെ ബോ​ധി​പ്പി​ച്ചു.
തു​ട​ർ​ന്ന് വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട വി​ഷ​യ​മാ​ണ് പ​രാ​തി​ക്കാ​ര​ൻ ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​തെ​ന്നും ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും നി​ർ​ദ്ദേ​ശി​ച്ച് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് സെ​ക്ര​ട്ട​റി​ക്കാ​ണ് ഉ​ത്ത​ര​വ് ന​ല്‍​കി​യ​ത്.