ബ​സ് സ്കൂ​ട്ട​റി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Sunday, December 5, 2021 12:09 AM IST
കോ​ഴി​ക്കോ​ട്: എ​ല​ത്തൂ​രി​ൽ ബ​സ് സ്കൂ​ട്ട​റി​ലി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​നാ​യ യു​വാ​വ് മ​രി​ച്ചു. ചെ​ട്ടി​ക്കു​ളം മ​ക്ക​ടാം​കു​ഴി ചൈ​ത​ന്യ​യി​ൽ വി​ജ​യ​ന്‍റെ മ​ക​ൻ അ​നൂ​പ് (34) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി 7.15 ഓ​ടെ ചെ​ട്ടി​ക്കു​ളം പ​ന്നി​ബ​സാ​റി​ലാ​യി​രു​ന്നു അ​പ​ക​ടം. കോ​ഴി​ക്കോ​ട് കൊ​യി​ലാ​ണ്ടി റൂ​ട്ടി​ൽ ഓ​ടു​ന്ന kl-56- c-3825 എ​ന്ന സ്വ​കാ​ര്യ ബ​സാ​ണ് അ​പ​ക​ടം വ​രു​ത്തി​യ​ത്. ബ​സി​ന്‍റെ ട​യ​റു​ക​ൾ ത​ല​യി​ലൂ​ടെ ക​യ​റി​യി​റ​ങ്ങി​യ നി​ല​യി​ലാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ന് ശേ​ഷം ബ​സ് ജീ​വ​ന​ക്കാ​ർ ഓ​ടി​ക​ള​ഞ്ഞു. മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. സം​ഭ​വ​ത്തി​ൽ എ​ല​ത്തൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു.