95 .70 ശ​ത​മാ​നം പേ​ർ വാ​ക്സി​നെ​ടു​ത്തു
Sunday, December 5, 2021 12:45 AM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ൽ ഇ​തു​വ​രെ 23,92,089 പേ​ർ (95.70 ശ​ത​മാ​നം) കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​നേ​ഷ​ന്‍റെ ഒ​ന്നാം ഡോ​സ് എ​ടു​ത്ത​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ (ആ​രോ​ഗ്യം) ഡോ. ​ഉ​മ്മ​ർ ഫാ​റൂ​ഖ് അ​റി​യി​ച്ചു. 15,39,812 പേ​ർ​ക്ക് (64.37 ശ​ത​മാ​നം) ര​ണ്ട് ഡോ​സു​ക​ളും ല​ഭി​ച്ചു ക​ഴി​ഞ്ഞു. കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​നേ​ഷ​ൻ ന​ട​ത്താ​ൻ ബാ​ക്കി​യു​ള്ള​വ​ർ ഉ​ട​ൻ വാ​ക്സി​നേ​ഷ​ൻ ന​ട​ത്ത​ണം. ഒ​ന്നാം ഡോ​സെ​ടു​ത്ത​വ​ർ കൃ​ത്യ​മാ​യ ഇ​ട​വേ​ള​യി​ൽ ര​ണ്ടാം ഡോ​സ് എ​ടു​ക്ക​ണം കോ​വി​ഷീ​ൽ​ഡി​ന്‍റെ ഒ​ന്നാം ഡോ​സെ​ടു​ത്ത് 84 ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷ​വും കോ​വാ​ക്സി​ൻ ഒ​ന്നാം ഡോ​സി​ന് ശേ​ഷം 28 നാ​ളു​ക​ൾ​ക്ക് ശേ​ഷ​വും ര​ണ്ടാം ഡോ​സെ​ടു​ക്കാം. കോ​വി​ഡ് പോ​സി​റ്റീ​വാ​യ​വ​ർ രോ​ഗം ഭേ​ദ​മാ​യി 3 മാ​സ​ത്തി​നു ശേ​ഷം വാ​ക്സി​നെ​ടു​ക്ക​ണം.