കു​റു​ക്ക​ൻ​മൂ​ല​യി​ൽ ക​ടു​വ​‍; വ​നം​വ​കു​പ്പ് കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചു
Sunday, December 5, 2021 12:47 AM IST
മാ​ന​ന്ത​വാ​ടി: പ​യ്യ​ന്പ​ള്ളി കു​റു​ക്ക​ൻ​മൂ​ല​യി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും ക​ടു​വ​യു​ടെ സാ​ന്നി​ദ്ധ്യം സ്ഥി​രീ​ക​രി​ച്ച​തി​നെ​തു​ട​ർ​ന്ന് വ​നം​വ​കു​പ്പ് കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചു. മു​ന്പ് വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ കൊ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ ര​ണ്ടു കാ​മ​റ​ക​ളാ​ണ് സ്ഥാ​പി​ച്ച​ത്.

ദി​വ​സ​ങ്ങ​ൾ​ക്കി​ടെ ആ​റോ​ളം വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ കൊ​ല്ല​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ നാ​ട്ടു​കാ​ർ കൂ​ട് സ്ഥാ​പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഡി​എ​ഫ്ഒ​യ്ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു. പ്ര​ദേ​ശ​ത്ത് രാ​ത്രി​യും പ​ക​ലും പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​തി​നി​ട​യി​ൽ ക​ടു​വ​യു​ടേ​തെ​ന്ന് സം​ശ​യി​ക്കു​ന്ന കാ​ൽ​പ്പാ​ടു​ക​ളും ചി​ല ഭാ​ഗ​ങ്ങ​ളി​ൽ ക​ണ്ടെ​ത്തി. കാ​ൽ​പ്പാ​ടു​ക​ൾ ക​ണ്ടി​ട്ട് ക​ടു​വ ത​ന്നെ​യാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​ന​മെ​ന്ന് വ​നം​വ​കു​പ്പ് അ​ധി​കൃ​ത​രും പ​റ​യു​ന്നു​ണ്ട്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കാ​മ​റ​ക​ൾ വ​ച്ച​ത്.