സി​എ​ന്‍​ജി സി​ലി​ണ്ട​ര്‍ ക​യ​റ്റി​യ ലോ​റി അ​പ​ക​ട​ത്തി​ല്‍​പെ​ട്ടു
Sunday, December 5, 2021 12:47 AM IST
കോ​ഴി​ക്കോ​ട് : ഗ്യാ​സ് സി​ലി​ണ്ട​ര്‍ കൊ​ണ്ടു​പോ​കു​ന്ന ലോ​റി മ​റ്റൊ​രു ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ച​തി​നെ തു​ട​ര്‍​ന്ന് വാ​ത​ക​ചോ​ര്‍​ച്ച . ഇ​ന്ന​ലെ രാ​വി​ലെ 9.15 ഓ​ടെ തൊ​ണ്ട​യാ​ട്-​വെ​ങ്ങ​ളം ബൈ​പാ​സി​ല്‍ പൂ​ളാ​ടി​ക്കു​ന്ന് ജം​ഗ്ഷ​നു സ​മീ​പ​ത്താ​ണ് സം​ഭ​വം. എ​റ​ണാ​കു​ള​ത്ത് നി​ന്ന് ഉ​ള്ള്യേ​രി​യി​ലെ പ​മ്പി​ലേ​ക്ക് സി​എ​ന്‍​ജി ഗ്യാ​സ് സി​ലി​ണ്ട​ര്‍ ക​യ​റ്റി​വ​രി​ക​യാ​യി​രു​ന്ന ലോ​റി മ​റ്റൊ​രു ലോ​റി​ക്കു പു​റ​കി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​രാ​ണ് വാ​ത​കം ചോ​ര്‍​ന്ന​താ​യി സം​ശ​യ​മു​ന്ന​യി​ച്ച​ത്. തു​ട​ര്‍​ന്ന് വെ​ള്ളി​മാ​ട് കു​ന്ന് ഫ​യ​ര്‍​ഫോ​ഴ്സ് സ്ഥ​ല​ത്തെ​ത്തി സു​ര​ക്ഷാ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ച്ചു. ഇ​ന്ത്യ​ന്‍ ഓ​യി​ല്‍​കോ​ര്‍​പ​റേ​ഷ​ന്‍ അ​ധി​കൃ​ത​ര്‍ സ്ഥ​ല​ത്തെ​ത്തി വാ​ത​ക ചോ​ര്‍​ച്ച വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ചു. സി​ലി​ണ്ട​റു​ക​ളി​ല്‍ നി​ന്ന് ചോ​ര്‍​ച്ച​യി​ല്ലെ​ന്നു​റ​പ്പാ​ക്കി​യ ശേ​ഷം ലോ​റി മാ​റ്റി. അ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് ബൈ​പാ​സ് വ​ഴി​യു​ള്ള വാ​ഹ​ന​ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. പി​ന്നീ​ട് ട്രാ​ഫി​ക് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഗ​താ​ഗ​തം പു​ന:​സ്ഥാ​പി​ച്ചു.