ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളു​മാ​യി സി​ആ​ര്‍​സി പു​തി​യ​ കെ​ട്ടി​ട​ത്തി​ലേ​ക്ക്; ഉ​ദ്ഘാ​ട​നം നാ​ളെ
Monday, January 17, 2022 12:48 AM IST
കോ​ഴി​ക്കോ​ട്: സി​ആ​ര്‍​സി കോ​ഴി​ക്കോ​ട് (കോ​മ്പോ​സി​റ്റ് റീ​ജ​ണ​ല്‍ സെ​ന്‍റ​ര്‍ ഫോ​ര്‍ സ്‌​കി​ല്‍ ഡെ​വ​ല​പ്മെ​ന്‍റ്, റീ​ഹാ​ബി​ലി​റ്റേ​ഷ​ന്‍ ആ​ൻ​ഡ് എം​പ​വ​ര്‍​മെ​ന്‍റ് ഓ​ഫ് പേ​ഴ്സ​ണ്‍​സ് വി​ത്ത് ഡി​സ​ബി​ലി​റ്റീ​സ് -കോ​ഴി​ക്കോ​ട്) അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ സ്വ​ന്തം കെ​ട്ടി​ട​ത്തി​ലേ​ക്ക്. ചേ​വാ​യൂ​ര്‍ ത്വ​ക്ക് രോ​ഗ​ആ​ശു​പ​ത്രി കോ​മ്പൗ​ണ്ടി​ല്‍ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യ നൂ​ത​ന സെ​ന്‍റ​റി​ന്‍റെ ഉ​ദ്ഘാ​ട​നം നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് കേ​ന്ദ്ര മ​ന്ത്രി ഡോ. ​വീ​രേ​ന്ദ്ര കു​മാ​ര്‍ ഓ​ണ്‍​ലൈ​നാ​യി നി​ര്‍​വ​ഹി​ക്കു​മെ​ന്ന് എം.​കെ. രാ​ഘ​വ​ന്‍ എം​പി വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

സാ​മൂ​ഹി​ക നീ​തി ശാ​ക്തീ​ക​ര​ണ മ​ന്ത്രാ​ല​യ​ത്തി​ലെ ഭി​ന്ന​ശേ​ഷി ശാ​ക്തീ​ക​ര​ണ വ​കു​പ്പി​ന്‍റെ കീ​ഴി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്ഥാ​പ​ന​മാ​ണ് സി​ആ​ര്‍​സി. ഭി​ന്ന​ശേ​ഷി മേ​ഖ​ല​യു​ടെ സ​മ​ഗ്ര ശാ​ക്തീ​ക​ര​ണം ല​ക്ഷ്യ​മാ​ക്കി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ദ​ക്ഷി​ണേ​ന്ത്യ​യി​ലെ ര​ണ്ടാ​മ​ത്തെ​യും കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ​യും സ്ഥാ​പ​ന​മാ​ണി​ത്. അ​സി. പ്ര​ഫ​സ​ര്‍, ലക്ച​റ​ര്‍ തു​ട​ങ്ങി​യ ത​സ്തി​ക​ക​ളി​ലെ ഉ​യ​ര്‍​ന്ന നി​ല​വാ​ര​ത്തി​ലെ റി​ഹാ​ബ് പ്ര​ഫ​ഷ​ണ​ലു​ക​ളു​ടെ സേ​വ​നം, ആ​ധു​നി​ക തെ​റാ​പ്പി സം​വി​ധാ​ന​ങ്ങ​ളോ​ടും രോ​ഗ​നി​ര്‍​ണ​യ ഉ​പ​ക​ര​ണ​ങ്ങ​ളോ​ടും കൂ​ടി സ​ജ്ജീ​ക​രി​ച്ച ശീ​തീ​ക​രി​ച്ച തെ​റാ​പ്പി ഹാ​ളു​ക​ള്‍, തൊ​ഴി​ല്‍ പ​രി​ശീ​ല​ന നൈ​പു​ണ്യ വി​ക​സ​ന സം​വി​ധാ​ന​ങ്ങ​ള്‍, ഭി​ന്ന​ശേ​ഷി​യി​ലെ വി​വി​ധ ഗ​വേ​ഷ​ണ പ​ദ്ധ​തി​ക​ള്‍ എ​ല്ലാം സി​ആ​ര്‍​സി​യി​ല്‍ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്നു.

വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ ന​ജി​കേ​ത റാ​വ​ത്ത് ( ഡ​യ​റ​ക്ട​ര്‍ എ​ന്‍​ഐ​ഇ​എം​പി​ഡി - ചെ​ന്നൈ), റോ​ഷ​ന്‍ ബി​ജി​ലി (ഡ​യ​റ​ക്ട​ര്‍ സി​ആ​ര്‍​സി - കോ​ഴി​ക്കോ​ട്), ശ​ങ്ക​ര​നാ​രാ​യ​ണ​ന്‍ (ഡെ​പ്യൂ​ട്ടി റ​ജി​സ്ട്രാ​ര്‍ എ​ന്‍​ഐ​ഇ​എം​പി​ഡി - ചെ​ന്നൈ) എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.