ല​ബോ​റ​ട്ട​റി പ​രി​ശോ​ധ​ന​ക​ളും മ​രു​ന്നും ഇ​നി വീ​ട്ടി​ലെ​ത്തും
Tuesday, January 18, 2022 12:46 AM IST
കോ​ഴി​ക്കോ​ട് : കേ​ര​ള​ത്തി​ലെ പ്ര​മു​ഖ ഭ​ക്ഷ​ണ വി​ത​ര​ണ ശൃം​ഖ​ല​യാ​യ പൊ​ട്ടാ​ഫോ​ ആ​സ്റ്റ​ര്‍ മിം​സു​മാ​യി സ​ഹ​ക​രി​ച്ച് മ​രു​ന്നു​ക​ളും ല​ബോ​റ​ട്ട​റി പ​രി​ശോ​ധ​ന​ക​ളും വീ​ട്ടി​ലെ​ത്തി​ച്ച് ന​ല്‍​കു​ന്ന പ​ദ്ധ​തി​ക്ക് തു​ട​ക്ക​മിട്ടു. പൊ​ട്ടാ​ഫോ ഹെ​ല്‍​ത്ത് എ​ന്നാ​ണ് പ​ദ്ധ​തി​യു​ടെ പേ​ര്.

ആ​സ്റ്റ​ര്‍ മിം​സി​ന്‍റെ ഹോം ​കെ​യ​ര്‍ വി​ഭാ​ഗ​മാ​യ ആ​സ്റ്റ​ര്‍ @ ഹോ​മി​ലെ ജീ​വ​ന​ക്കാ​രാ​ണ് ല​ബോ​റ​ട്ട​റി പ​രി​ശോ​ധ​ന​ക​ള്‍​ക്കാ​വ​ശ്യ​മാ​യ സ​ജ്ജീ​ക​ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തു​ക.​ കോ​ര്‍​പ്പ​റേ​ന്‍ പ​രി​ധി​യി​ലാ​ണ് പ്രാ​ഥ​മി​ക ഘ​ട്ട​ത്തി​ല്‍ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. തു​ട​ര്‍​ന്ന് മ​റ്റ് ജി​ല്ല​ക​ളി​ലേ​ക്കും വ്യാ​പി​പ്പി​ക്കാ​നാ​ണ് തീ​രു​മാ​നം. ഏ​റ്റ​വും അ​നാ​യാ​സ​ക​ര​മാ​യി മ​രു​ന്നു​ക​ളും ല​ബോ​റ​ട്ട​റി പ​രി​ശോ​ധ​ന​ക​ളും ഓ​ര്‍​ഡ​ര്‍ ചെ​യ്യാ​ന്‍ സാ​ധി​ക്കു​മെ​ന്ന​താ​ണ് പൊ​ട്ടാ​ഫോ ഹെ​ല്‍​ത്തി​ന്‍റെ പ്ര​ധാ​ന സ​വി​ശേ​ഷ​ത.
ഇ​തി​നാ​യി പ്ലേ​സ്റ്റോ​റി​ല്‍ നി​ന്ന് പൊ​ട്ടാ​ഫോ ആ​പ്പ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത് ഇ​ന്‍​സ്റ്റാ​ള്‍ ചെ​യ്യു​ക​യാ​ണ് ആ​ദ്യ ഘ​ട്ടം. തു​ട​ര്‍​ന്ന് മ​രു​ന്നി​ന്‍റെ പ്രി​സ്‌​ക്രി​പ്ഷ​നും ലൊ​ക്കേ​ഷ​നും ആ​പ്പി​ല്‍ അ​പ്‌​ലോ​ഡ് ചെ​യ്താ​ല്‍ പൊ​ട്ടാ​ഫോ ഹെ​ല്‍​ത്തി​ന്‍റെ ജീ​വ​ന​ക്കാ​ര്‍ തി​രി​കെ ബ​ന്ധ​പ്പെ​ട്ട് മ​രു​ന്നി​ന്‍റെ തു​ക, എ​ത്തി​ച്ചേ​രു​ന്ന സ​മ​യം മു​ത​ലാ​യ​വ ബോ​ധ്യ​പ്പെ​ടു​ത്തു​ം.

തു​ട​ര്‍​ന്ന് ക​സ്റ്റ​മ​റു​ടെ ക​ണ്‍​ഫ​ര്‍​മേ​ഷ​ന്‍ ല​ഭി​ക്കുന്ന മുറയ്ക്ക് സാധനങ്ങളുമായി ജീ​വ​ന​ക്കാ​ര്‍ വീ​ട്ടി​ലെ​ത്തും.