വ​യ​നാ​ട്ടി​ലെ സെ​മി​ത്തേ​രി അ​ക്ര​മ​ണ​ങ്ങ​ൾ പ്ര​ത്യേ​കസം​ഘം അ​ന്വേ​ഷി​ക്ക​ണം: സി​സി​എ​ഫ്
Tuesday, January 18, 2022 12:46 AM IST
മാ​ന​ന്ത​വാ​ടി: വ​യ​നാ​ട് ജി​ല്ല​യി​ലെ ഒ​ന്നി​ല​ധി​കം ക്രൈ​സ്ത​വ ക​പ്പേ​ള​ക​ളും സെ​മി​ത്തേ​രി​ക​ളും രാ​ത്രി കാ​ല​ങ്ങ​ളി​ൽ അ​ക്ര​മി​ക്ക​പ്പെ​ടു​ക​യും ക​ല്ല​റ​ക​ൾ ന​ശി​പ്പി​ക്ക​പ്പെ​ടു​ക​യും ചെ​യ്യു​ന്ന പ്ര​വ​ണ​ത വ​ർ​ധി​ച്ചു വ​രു​ന്ന​തി​ൽ ക്രി​സ്ത്യ​ൻ ക​ൾ​ച്ച​റ​ൽ ഫോ​റം ആ​ശ​ങ്ക അ​റി​യി​ച്ചു.

ത​ക​ർ​ക്ക​പ്പെ​ട്ട മാ​ന​ന്ത​വാ​ടി ക​ണി​യാ​രം ക​ത്തീ​ഡ്ര​ൽ പ​ള്ളി സെ​മി​ത്തേ​രി ക്രി​സ്ത്യ​ൻ ക​ൾ​ച്ച​റ​ൽ ഫോ​റം നേ​താ​ക്ക​ൾ സ​ന്ദ​ർ​ശി​ച്ചു. ന​ഗ​ര​ങ്ങ​ളു​ടെ പ​രി​ധി​ക്കു​ള്ളി​ൽ വൃ​ത്തി​യാ​യും വെ​ടി​പ്പാ​യും സൂ​ക്ഷി​ക്കു​ന്ന സെ​മി​ത്തേ​രി​ക​ളെ പോ​ലീ​സ് നൈ​റ്റ് പ​ട്രോ​ളിം​ഗി​ന്‍റെ ഭാ​ഗ​മാ​ക്ക​ണ​മെ​ന്ന് സി​സി​എ​ഫ് ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ല​യി​ൽ സ​മീ​പ​കാ​ല​ങ്ങ​ളി​ൽ ന​ട​ന്നി​ട്ടു​ള്ള സ​മാ​ന സം​ഭ​വ​ങ്ങ​ളും ഇ​പ്പോ​ഴ​ത്തേ അ​ക്ര​മ​ണ​വു​മാ​യി ഏ​തെ​ങ്കി​ലും ത​ര​ത്തി​ൽ ബ​ന്ധ​മു​ണ്ടോ എ​ന്ന് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ നി​യോ​ഗി​ച്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​ന​ത്തി​നു ശേ​ഷം നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

മാ​ന​ന്ത​വാ​ടി രൂ​പ​ത പി​ആ​ർ​ഒ ഫാ.ജോ​സ് കൊ​ച്ച​റ​യ്ക്ക​ൽ, സി​സി​എ​സ്എ​സ് ചെ​യ​ർ​മാ​ൻ ഫാ. ​വി​ല്ല്യം രാ​ജ​ൻ, ക്രി​സ്ത്യ​ൻ ക​ൾ​ച്ച​റ​ൽ ഫോ​റം ചെ​യ​ർ​മാ​ൻ കെ.​കെ. ജേ​ക്ക​ബ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​ലു ഏ​ബ്രാ​ഹം മേ​ച്ചേ​രി​ൽ തു​ട​ങ്ങി​യ​വ​രു​ടെ നേ​ത്യ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച​ത്.