"അ​തി​ജീ​വ​ന'​ത്തി​ന് ഒ​ന്നാംസ്ഥാ​നം
Tuesday, January 18, 2022 12:46 AM IST
ക​ണി​യാ​രം: പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് സം​സ്ഥാ​ന ത​ല​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സം​സ്കൃ​തം ഷോ​ർ​ട്ട് ഫി​ലിം മ​ത്സ​ര​ത്തി​ൽ ക​ണി​യാ​രം ഫാ.​ജി​.കെ​.എം.ഹൈ​സ്കൂ​ളി​ന്‍റെ "അ​തി​ജീ​വ​നം’ ഒ​ന്നാം സ്ഥാ​നം നേ​ടി.

കു​ടും​ബ​ക​ല​ഹ​ങ്ങ​ളും മ​റ്റ് അ​സ്വ​സ്ഥ​ക​ളും മ​ക്ക​ളു​ടെ പ​ഠ​ന​ത്തെയും മാ​ന​സി​ക സ​ന്തോ​ഷ​ത്തെ​യും ത​ക​ർ​ക്കു​ന്ന​തും അ​വ​ർ കു​ടും​ബ​ത്തി​ൽ നി​ന്നും കൂ​ട്ടു​കാ​രി​ൽ നി​ന്നും ഒ​റ്റ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തു​മാ​യ സം​ഭ​വ​ങ്ങ​ൾ ധാ​രാ​ള​മാ​ണ്. ഇ​ങ്ങ​നെ​യു​ള്ള അ​വ​സ​ര​ങ്ങ​ളി​ൽ സ​ഹ​പാ​ഠി​ക​ളും സു​ഹൃ​ത്തു​ക്ക​ളും അ​വ​രെ ചേ​ർ​ത്തു​പി​ടി​ക്കു​ന്ന പ്ര​മേ​യ​മാ​ണ് "അ​തി​ജീ​വ​ന​ത്തി'​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. പ​ന്ത്ര​ണ്ട് മി​നി​ട്ട് ദൈ​ർ​ഘ്യ​മു​ള്ള ഷോ​ർ​ട്ട് ഫി​ലി​മി​ൽ 16 കു​ട്ടി​ക​ളാ​ണ് അ​ഭി​ന​യി​ച്ച​ത്. സ്കൂ​ളി​ന്‍റെ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ വീ​ടി​ന്‍റെ​യും പ​ശ്ചാ​ത്ത​ല​ത്തി​ലാ​യിരുന്നു ചി​ത്രീ​ക​ര​ണം. സം​സ്കൃ​ത പ​ഠ​ന പ​ഠ​നാ​നു​ബ​ന്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ൾ സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്.

ഈ ​വ​ർ​ഷം സം​സ്കൃ​ത ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ ഓ​ണ്‍​ലൈ​ൻ പ​രി​പാ​ടി​യി​ൽ കേ​ര​ള ഗ​വ​ർ​ണ​ർ പ​ങ്കെ​ടു​ത്ത​ത് ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. മു​ൻ വ​ർ​ഷ​ത്തി​ൽ സം​സ്ഥാ​ന സം​സ്കൃ​തോ​ത്സ​വ​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യി​ട്ടു​ണ്ട്. വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ത്തു​ന്ന പ​രി​പാ​ടി​യി​ൽ ഷോ​ർ​ട്ട് ഫി​ലി​മി​നു​ള്ള സ​മ്മാ​ന​ദാ​നം ന​ട​ക്കും.