ജ​ന​നസ​ര്‍​ട്ടി​ഫി​ക്ക​റ്റി​ലെ തെ​റ്റു​തി​രു​ത്ത​ല്‍: ആ​ശ​ങ്ക​യി​ല്‍ ര​ക്ഷി​താ​ക്ക​ള്‍
Tuesday, January 18, 2022 12:49 AM IST
കോ​ഴി​ക്കോ​ട്: ജ​ന​ന സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ലെ പേ​രു തി​രു​ത്ത​ല്‍ സം​ബ​ന്ധി​ച്ച് ര​ക്ഷി​താ​ക്ക​ള്‍​ക്ക് ആ​ശ​ങ്ക. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഭാ​ഗ​ത്തു നി​ന്നു വ​രു​ന്ന വീ​ഴ്ച​യ്ക്ക് ജ​ന​ങ്ങ​ളു​ടെ ഭാ​ഗ​ത്തു​നി​ന്നും മാ​പ്പ​പേ​ക്ഷ ന​ല്‍​കി തെ​റ്റ് തി​രു​ത്തി​ത്ത​രാ​ന്‍ പ​റ​യു​ന്നു എ​ന്ന​താ​ണ് നി​ല​വി​ല്‍ ഉ​യ​രു​ന്ന ആ​ക്ഷേ​പം. മാ​ത്ര​മ​ല്ല ജീ​വ​ന​ക്കാ​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് എ​ഴു​തു​മ്പോ​ഴു​ണ്ടാ​കു​ന്ന പി​ശ​ക് കാ​ര​ണ​മാ​ണ് പേ​രി​ലും വി​ലാ​സ​ത്തി​ലും തെ​റ്റ് സം​ഭ​വി​ക്കു​ന്ന​ത് എ​ന്ന ആ​ക്ഷേ​പ​വും നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്.

പ്ര​സ​വ​സ​മ​യ​ത്ത് ര​ക്ഷി​താ​ക്ക​ള്‍ ആ​ശു​പ​ത്രി​യി​ല്‍ കൊ​ടു​ക്കു​ന്ന വി​വ​ര​ങ്ങ​ളാ​ണ് പൊ​തു​വെ സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ല്‍ ചേ​ര്‍​ത്തു വ​രാ​റു​ള്ള​ത്. ഒ​രു കു​ട്ടി ജ​നി​ക്കു​മ്പോ​ള്‍ ഹോ​സ്പി​റ്റ​ലി​ല്‍ ബേ​ബി എ​ന്ന് ചേ​ര്‍​ത്താ​ണ് പേ​ര് ന​ല്‍​കു​ക. ജ​ന​ന​സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ച ശേ​ഷം കു​ട്ടി​ക​ളെ സ്‌​കൂ​ളി​ല്‍ ചേ​ര്‍​ക്കു​ന്ന സ​മ​യ​ങ്ങ​ളി​ല്‍ പേ​ര് മാ​റ്റ​ണം എ​ന്ന ആ​വ​ശ്യ​വു​മാ​യി കോ​ര്‍​പ​റേ​ഷ​നെ സ​മീ​പി​ക്കു​ന്ന​വ​ര്‍​ക്കാ​ണ് പ്ര​ശ്‌​ന​ങ്ങ​ള്‍ കൂ​ടു​ത​ലാ​യും ഉ​ണ്ടാ​കു​ന്ന​തെ​ന്ന് മേ​യ​ര്‍ ബീ​ന ഫി​ലി​പ്പ് പ​റ​ഞ്ഞു. ഈ ​തെ​റ്റ് തി​രു​ത്താ​നാ​യി കോ​ര്‍​പ​റേ​ഷ​നി​ല്‍ നി​ന്നും ല​ഭി​ക്കു​ന്ന അ​പേ​ക്ഷാ​ഫോ​മി​ല്‍, സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ല്‍ തെ​റ്റ് ചേ​ര്‍​ത്ത് പോ​യ​ത് മാ​പ്പാ​ക്കി ശ​രി​യാ​യ വി​വ​ര​ങ്ങ​ള്‍ ചേ​ര്‍​ത്ത് ജ​ന​ന​സ​ര്‍​ട്ടി​ഫി​ക്ക​റ്റ് തി​രു​ത്തി അ​നു​വ​ദി​ക്ക​ണ​മെ​ന്ന് അ​പേ​ക്ഷി​ക്കു​ന്നു എ​ന്ന രീ​തി​യി​ലാ​ണ് ഉ​ള്ള​ത്.

ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് വ​രു​ന്ന വീ​ഴ്ച​യ​ല്ലെ​ന്നും മ​റി​ച്ച് ഒ​റ്റ​പ്പെ​ട്ട കേ​സു​ക​ളി​ലാ​ണ് ഇ​ത്ത​രം പ്ര​ശ്‌​ന​ങ്ങ​ള്‍ വ​രാ​റു​ള്ള​തെ​ന്നും ഇ​ത്ത​രം തി​രു​ത്തു​മാ​യി വ​രു​മ്പോ​ള്‍ വ​ണ്‍ ആ​ന്‍​ഡ് സെ​യിം സ​ര്‍​ട്ടി​ഫി​ക്ക​റ്റ് സ​മ​ര്‍​പ്പി​ച്ച​തി​നു ശേ​ഷം തി​രു​ത്തി ന​ല്‍​കാ​റു​ണ്ടെ​ന്നും മേ​യ​ര്‍ വ്യ​ക്ത​മാ​ക്കി.