സെ​ന്‍റ് മൈ​ക്കി​ള്‍​സ് ജേ​താ​ക്ക​ള്‍
Tuesday, January 18, 2022 12:49 AM IST
കോ​ഴി​ക്കോ​ട്: ഫാ. ​തോ​മ​സ് പൂ​ത​ത്തി​ല്‍ ഇ​ന്‍റര്‍ സ്‌​കൂ​ള്‍ ക്വി​സ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ വെ​സ്റ്റ്ഹി​ല്‍ സെ​ന്‍റ് മൈ​ക്കി​ള്‍​സ് സ്‌​കൂ​ള്‍ ജേ​താ​ക്ക​ളാ​യി. ആ​തി​ഥേ​യ​രാ​യ ചേ​വ​ര​മ്പ​ലം സെ​ന്‍റ് മേ​രീ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ള്‍ ര​ണ്ടാം സ്ഥാ​നം ക​ര​സ്ഥമാ​ക്കി. യു​പി വി​ഭാ​ഗ​ത്തി​ല്‍ കു​ന്നമം​ഗ​ലം ഓ​ക്‌​സി​ലി​യം ന​വ​ജ്യോ​തി സ്‌​കൂ​ള്‍ ഒ​ന്നും വ​ള​യ​നാ​ട് ശ്രീ​ഗോ​കു​ലം പ​ബ്ലി​ക് സ്‌​കൂ​ള്‍ ര​ണ്ടും ചേ​വ​ര​മ്പ​ലം സെ​ന്‍റ് മേ​രീ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ള്‍ മൂ​ന്നും സ്ഥാ​നം നേ​ടി.

സ​മാ​പ​ന ച​ട​ങ്ങി​ല്‍ സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ആ​നീ​സ്, മാ​നേ​ജ​ര്‍ സി​സ്റ്റ​ര്‍ ലി​യോ, റീ​ജി​യ​ണ​ല്‍ സു​പ്പീ​രി​യ​ര്‍ സി​സ്റ്റ​ര്‍ മേ​ര്‍​സി​ന്‍ തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.​ജോ​ബി ജോ​സ​ഫാ​യി​രു​ന്നു ക്വി​സ് മാ​സ്റ്റ​ര്‍. കോ​ഴി​ക്കോ​ട് നോ​ര്‍​ത്ത് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ (ട്രാ​ഫി​ക്) പി.​കെ.​രാ​ജു വി​ജ​യി​ക​ള്‍​ക്കു​ള്ള സ​മ്മാ​ന​ദാ​നം നി​ര്‍​വ​ഹി​ച്ചു.