ഗ്യാ​സ് ഔ​ട്ട്‌​ലെ​റ്റി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് മി​നി​മം വേ​ത​ന​മി​ല്ല: അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Thursday, January 20, 2022 12:28 AM IST
കോ​ഴി​ക്കോ​ട്: സി​വി​ൽ സ​പ്ലൈ​സ് കോ​ർ​പ്പ​റേ​ഷ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഭാ​ര​ത് ഗ്യാ​സ് ഔ​ട്ട്‌​ലെ​റ്റി​ൽ 35 വ​ർ​ഷ​മാ​യി ഗ്യാ​സ് സി​ലി​ണ്ട​ർ വി​ത​ര​ണം ന​ട​ത്തു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് എം​പ്ലോ​യീ​സ് പ്രോ​വി​ഡ​ന്‍റ് ഫ​ണ്ട്, ഇ​എ​സ്ഐ ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി​യെ കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ട്ടു.

ഭാ​ര​ത് ഗ്യാ​സ് ഔ​ട്ട് ലെ​റ്റ് മാ​നേ​ജ​ർ, സ​പ്ലൈ​കോ ഡി​പ്പോ മാ​നേ​ജ​ർ, സ​പ്ലൈ​കോ റീ​ജ​ണ​ൽ ഓ​ഫീ​സ​ർ എ​ന്നി​വ​ർ 15 ദി​വ​സ​ത്തി​ന​കം വി​ശ​ദീ​ക​ര​ണം സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ ജു​ഡീ​ഷ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ് ആ​വ​ശ്യ​പ്പെ​ട്ടു. ഫെ​ബ്രു​വ​രി എ​ട്ടി​ന് കോ​ഴി​ക്കോ​ട് ക​ള​ക്ട​റേ​റ്റ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ക്കു​ന്ന സി​റ്റിം​ഗി​ൽ കേ​സ് പ​രി​ഗ​ണി​ക്കും.

തൊ​ഴി​ലാ​ളി​ക​ൾ​ക്ക് മി​നി​മം വേ​ത​നം ന​ൽ​ക​ണ​മെ​ന്ന് 2014 മാ​ർ​ച്ച് ഒ​ന്നി​ന് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടും മി​നി​മം വേ​ത​നം അ​നു​വ​ദി​ച്ചി​ട്ടി​ല്ലെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. നി​യ​മ​പ്ര​കാ​രം ല​ഭി​ക്കേ​ണ്ട അ​വ​ധി​ക​ളും യൂ​ണി​ഫോ​മും ല​ഭി​ക്കാ​റി​ല്ല. തൊ​ഴി​ലാ​ളി​ക​ൾ​ക്ക് നി​യ​മ​പ​രി​ര​ക്ഷ​യും സ്ഥി​രം ജോ​ലി​യും ശ​മ്പ​ള വ്യ​വ​സ്ഥ​യും അ​നു​വ​ദി​ക്ക​ണ​മെ​ന്ന് കോ​ഴി​ക്കോ​ട് ജി​ല്ലാ ക​മേ​ഴ്സ്യ​ൽ എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി പി. ​സു​കു​മാ​ര​ൻ സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.