കോ​വി​ഡ്: കെ​എ​സ്ആ​ര്‍​ടി​സി ടൂ​ര്‍ പാ​ക്കേ​ജു​ക​ളും അ​നി​ശ്ചി​ത​ത്വ​ത്തി​ല്‍
Thursday, January 20, 2022 12:31 AM IST
ഇ. ​അ​നീ​ഷ്

കോ​ഴി​ക്കോ​ട്:​ കോ​വി​ഡ് വ്യാ​പ​നം ശ​ക്ത​മാ​യ​തോ​ടെ കെ​എ​സ്ആ​ര്‍​ടി​സിക്ക് വ​ലി​യ സാ​മ്പ​ത്തി​ക ലാ​ഭം കൊ​ണ്ടു​വ​രു​ന്ന ടൂ​ർ പാ​ക്കേ​ജു​ക​ളു​ടെ കാ​ര്യം അ​നി​ശ്ചി​ത്വ​ത്തി​ലാ​യി.

മ​ല​ബാ​റി​ല്‍ അ​ടു​ത്തി​ടെ ആ​രം​ഭി​ച്ച താ​മ​ര​ശേ​രി-​മൂ​ന്നാ​ര്‍ പാ​ക്കേ​ജി​ന്‍റെ ര​ണ്ടാം സ​ര്‍​വീ​സ് ആ​രം​ഭി​ക്കാ​നി​രി​ക്കെ കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ യാ​ത്ര​ക്കാ​രി​ല്‍ നി​ന്നും മു​ന്‍ കൂ​ട്ടി തു​ക സ്വീ​ക​രി​ക്കേ​ണ്ടെ​ന്നാ​ണ് കോ​ർ​പ​റേ​ഷ​ന്‍റെ തീ​രു​മാ​നം. 38 പേ​ര്‍​ക്ക് പോ​കാ​ന്‍ ക​ഴി​യു​ന്ന ബ​സി​ല്‍ 51 പേ​രാ​ണ് നി​ല​വി​ല്‍ ബു​ക്ക് ചെ​യ്തി​രി​ക്കു​ന്ന​ത്. 22-നാ​ണ് യാ​ത്ര പ്ലാ​ന്‍ ചെ​യ്തി​ട്ടു​ള്ള​ത്.​ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​ന​ത്തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ര്‍. ക​ഴി​ഞ്ഞ ദി​വ​സം മു​ത​ല്‍ ടി​ക്ക​റ്റ് കാ​ന്‍​സ​ലേ​ഷ​നു​ക​ള്‍ വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​താ​യി താ​മ​ര​ശേ​രി ഡി​പ്പോ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

ആ​ദ്യ സ​ര്‍​വീ​സി​ല്‍ മു​ഴു​വ​ന്‍ സീ​റ്റി​ലും ആ​ളു​ണ്ടാ​യി​രു​ന്നു.​ നെ​ല്ലി​യാ​മ്പ​തി ഉ​ള്‍​പ്പെ​ടെ​യു​ള്ള മ​റ്റ് വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു​ള്ള സ​ര്‍​വീ​സു​ക​ളു​ടെ അ​വ​സ്ഥ​യും ഇ​തു​ത​ന്നെ​യാ​ണ്. ഉ​ല്ലാ​സ​യാ​ത്ര​ക​ള്‍ ഹി​റ്റാ​യ​തേ​ടെ പ​ല ഡി​പ്പോ​ക​ളി​ല്‍ നി​ന്നു കെ​എ​സ്ആ​ര്‍​ടി​സി പു​തി​യ യാ​ത്ര​ക​ളും പ​ദ്ധ​തി​യി​ട്ടി​രു​ന്നു. അ​തും ക​ട്ട​പു​റ​ത്താ​യ നി​ല​യി​ലാ​ണ്. ഇ​തി​ലും വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണ് ഓ​ര്‍​ഡി​ന​റി സ​ര്‍​വീ​സു​ക​ളി​ല്‍. ബ​സു​ക​ളി​ല്‍ നി​ന്നു​ള്ള യാ​ത്ര​വേ​ണ്ടെ​ന്ന് ഉ​ത്ത​ര​വി​ട്ട​തോ​ടെ വ​രു​മാ​ന​ക്കു​റ​വു​ണ്ടാ​കു​മെ​ന്നാ​ണ് ആ​ശ​ങ്ക. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഇ​ള​വു​വ​ന്ന​ശേ​ഷം വ​രു​മാ​നം മെ​ച്ച​പ്പെ​ട്ട് വ​രു​ന്ന​തി​നി​ടെ​യാ​ണ് വീ​ണ്ടും വ്യാ​പ​നം. ശ​ബ​രി​മ​ല, ബം​ഗ​ളൂ​രു സ​ര്‍​വീ​സ് ക​ഴി​ഞ്ഞെ​ത്തി​യ ഡ്രൈ​വ​ര്‍​മാ​രും ക​ണ്ട​ക്ട​ര്‍​മാ​രും ഇ​വ​രു​മാ​യി സ​മ്പ​ര്‍​ക്ക​മു​ള്ള ഓ​ഫീ​സ് സ്റ്റാ​ഫു​മ​ട​ക്കം 20 പേ​ര്‍​ക്ക് കോ​ഴി​ക്കോ​ട് ഡി​പ്പോ​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ല്‍ ഇ​ത് സ​ര്‍​വീ​സു​ക​ളെ ബാ​ധി​ച്ചി​ട്ടി​ല്ലെ​ന്നും യാ​ത്ര​ക്കാ​രു​ടെ കു​റ​വാ​ണ് ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി ക​ണ്ടു​കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്നും കോ​ഴി​ക്കോ​ട് കെ​എ​സ്ആ​ര്‍​ടി​സി സോ​ണ​ല്‍ ഓ​ഫീ​സി​ല്‍ നി​ന്നും അ​റി​യി​ച്ചു. കോ​വി​ഡ് പ​ട​ര്‍​ന്നു​പി​ടി​ക്കാ​ന്‍ തു​ട​ങ്ങി​യ​തോ​ടെ ബ​സു​ക​ളി​ല്‍ ആ​ളു​ക​ള്‍ പൊ​തു​വെ കു​റ​ഞ്ഞി​ട്ടു​ണ്ട്. കോ​വി​ഡ് വ്യാ​പ​നം കാ​ര്യ​മാ​യി ബാ​ധി​ച്ച​ത് അ​ന്ത​ര്‍​സം​സ്ഥാ​ന സ​ര്‍​വീ​സു​ക​ളെ​യാ​ണ്.

മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലെ നി​യ​ന്ത്ര​ണ​വും കേ​ര​ള​ത്തി​ല്‍ നി​ന്നെ​ത്തു​ന്ന​വ​ര്‍​ക്ക് ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന നി​ര്‍​ബ​ന്ധ​മാ​ക്കി​യ​തു​മെ​ല്ലാം യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം കു​റ​യു​ന്ന​തി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ട്.​നേ​ര​ത്തെ 22 സ​ര്‍​വീ​സു​ക​ളാ​ണ് കോ​ഴി​ക്കോ​ട്ടു​നി​ന്ന് മൈ​സൂ​രു​വി​ലേ​ക്കും ബം​ഗ​ളൂ​രു​വി​ലേ​ക്കു​മു​ണ്ടാ​യി​രു​ന്ന​ത്. ഇ​പ്പോ​ഴി​ത് ശ​രാ​ശ​രി പ​ത്താ​യി ചു​രു​ങ്ങി. 12 മു​ത​ല്‍ 15 ല​ക്ഷം വ​രെ​യാ​ണ് കോ​ഴി​ക്കോ​ട് ഡി​പ്പോ​യി​ലെ ദി​വ​സ വ​രു​മാ​നം.