വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ്: 636 കോ​ടി​യു​ടെ പ​ദ്ധ​തി സ​മ​ർ​പ്പി​ച്ചു
Saturday, January 22, 2022 11:57 PM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് പൂ​ർ​ണ​തോ​തി​ൽ പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​ക്കു​ന്ന​തി​നു വാ​പ്കോ​സ് 636 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി സ​ർ​ക്കാ​രി​നു സ​മ​ർ​പ്പി​ച്ചു. മെ​ഡി​ക്ക​ൽ എ​ജ്യു​ക്കേ​ഷ​ൻ ഡ​യ​റ​ക്ട​ർ സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നെ അ​റി​യി​ച്ച​താ​ണ് വി​വ​രം.

കേ​ന്ദ്ര പ​ദ്ധ​തി​യാ​യ സി​സി​എ​സ് നി​യോ​ഗി​ച്ച ക​ണ്‍​സ​ൾ​ട്ട​ൻ​സി​യാ​ണ് വാ​പ്കോ​സ്. മെ​ഡി​ക്ക​ൽ കോ​ള​ജ് വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ തേ​ടി വ​യ​നാ​ട് ന​ല്ലൂ​ർ​നാ​ട് സ്വ​ദേ​ശി കോ​ര​ൻ​കു​ന്ന​ൻ നാ​സ​ർ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നു പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു ക​മ്മീ​ഷ​ൻ തേ​ടി​യ റി​പ്പോ​ർ​ട്ടി​ലാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് പൂ​ർ​ണ​മാ​യും പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​നു ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രി​ക​യാ​ണെ​ന്നു മെ​ഡി​ക്ക​ൽ എ​ഡ്യൂക്കേ​ഷ​ൻ ഡ​യ​റ​ക്ട​ർ അ​റി​യി​ച്ച​ത്.

2021 ഫെ​ബ്രു​വ​രി 12ലെ ​ഉ​ത്ത​ര​വ് പ്ര​കാ​ര​മാ​ണ് മാ​ന​ന്ത​വാ​ടി ജി​ല്ലാ ആ​ശു​പ​ത്രി താ​ത്കാ​ലി​ക​മാ​യി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യാ​യി ഉ​യ​ർ​ത്തി​യ​ത്. ജി​ല്ലാ ആ​ശു​പ​ത്രി വ​ള​പ്പി​ൽ ന​ഴ്സിം​ഗ് കോ​ള​ജി​നാ​യി പു​തു​താ​യി നി​ർ​മി​ച്ച മൂ​ന്നു നി​ല കെ​ട്ടി​ടം മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ അ​ധ്യ​യ​ന ആ​വ​ശ്യ​ത്തി​നാ​യി വി​ട്ടു​ന​ൽ​കി​യി​ട്ടു​ണ്ട്. 2021-22 സാ​ന്പ​ത്തി​ക​വ​ർ​ഷം മെ​ഡി​ക്ക​ൽ കോ​ള​ജി​നു സ​ർ​ക്കാ​ർ 300 കോ​ടി രൂ​പ വ​ക​യി​രു​ത്തി​യി​രു​ന്നു. കോ​ള​ജി​നോ​ട​നു​ബ​ന്ധി​ച്ചു ഹീ​മോ​ഗ്ലോ​ബി​നോ​പ​തി റി​സ​ർ​ച്ച് സെ​ന്‍റ​ർ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. 115 അ​ധ്യാ​പ​ക ത​സ്തി​ക​യും 25 അ​ന​ധ്യാ​പ​ക ത​സ്തി​ക​യും സൃ​ഷ്ടി​ച്ചു. ഏ​താ​നും ത​സ്തി​ക​ക​ളി​ൽ നി​യ​മ​ന​വും ന​ട​ത്തി. ബാ​ക്കി ത​സ്തി​ക​ക​ളി​ൽ നി​യ​മ​ന​ത്തി​നു ന​ട​പ​ടി സ്വീ​ക​രി​ച്ചു​വ​രി​ക​യാ​ണ്. 2022-23 അ​ധ്യ​യ​ന വ​ർ​ഷം എം​ബി​ബി​എ​സ് കോ​ഴ്സി​ൽ 100 പേ​ർ​ക്കു പ്ര​വേ​ശ​നം ന​ൽ​കു​ന്ന​തി​നു സ​ർ​ക്കാ​രി​ൽ​നി​ന്നു എ​സ​ൻ​ഷ്യാ​ലി​റ്റി സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഭൗ​തി​ക സാ​ഹ​ച​ര്യ​ങ്ങ​ളു​ടെ അ​ഭാ​വ​ത്തി​ൽ ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല വി​ദ്യാ​ർ​ഥി പ്ര​വേ​ശ​ന​ത്തി​നു അ​നു​മ​തി ന​ൽ​കി​യി​ല്ല. മെ​ഡി​ക്ക​ൽ കോ​ള​ജ് നി​ർ​മാ​ണ​ത്തി​നു മാ​ന​ന്ത​വാ​ടി താ​ലൂ​ക്കി​ൽ 65 ഏ​ക്ക​ർ സ്ഥ​ലം ക​ണ്ടു​വ​ച്ചി​ട്ടു​ണ്ട്.