പോ​ലീ​സി​നെ ക​ണ്ട് പ​ക​ച്ചു​നി​ന്നു; പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ​ത് തോ​ക്കി​ന്‍റെ തി​ര​ക​ൾ
Saturday, January 22, 2022 11:57 PM IST
മാ​ന​ന്ത​വാ​ടി: റോ​ഡി​ൽ പോ​ലീ​സി​നെ ക​ണ്ട് പ​രി​ഭ്ര​മി​ച്ച് നി​ന്ന​യാ​ളു​ടെ പ​ക്ക​ൽ നി​ന്നും നാ​ട​ൻ തോ​ക്കി​ന്‍റെ തി​ര​ക​ൾ ക​ണ്ടെ​ത്തി. പാ​ൽ​വെ​ളി​ച്ചം പ​ട​മ​ല കു​ണ്ടു​വീ​ട്ടി​ൽ മ​നോ​ജ്കു​മാ​ർ (46)നെ​യാ​ണ് തി​രു​നെ​ല്ലി എ​സ്എ​ച്ച് ഒ ​പി.​എ​ൽ. ഷൈ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

തോ​ൽ​പ്പെ​ട്ടി ഭാ​ഗ​ത്ത് വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ട​യി​ൽ പോ​ലീ​സി​നെ ക​ണ്ട് റോ​ഡ​രി​കി​ൽ പ​രി​ഭ്ര​മി​ച്ച് നി​ക്കു​ക​യാ​യി​രു​ന്നു മ​നോ​ജ്കു​മാ​ർ. സം​ശ​യം തോ​ന്നി പ​രി​ശോ​ധി​ച്ച​പ്പോ​ൾ നാ​ട​ൻ തോ​ക്കി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന പ​ത്തു​തി​ര​ക​ൾ ഇ​യാ​ളു​ടെ കൈ​യി​ൽ നി​ന്ന് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. കാ​ട്ടി​ൽ വേ​ട്ട​യ്ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള തി​ര​ക​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്.