വെ​ള്ളി​മൂ​ങ്ങ​യെ വ​നം​വ​കു​പ്പി​നു കൈ​മാ​റി
Saturday, January 22, 2022 11:57 PM IST
നി​ല​ന്പൂ​ർ:​ വീ​ട്ടി​ൽ അ​ഭ​യം തേ​ടി​യ വെ​ള്ളി​മൂ​ങ്ങ​യെ​യും കു​ഞ്ഞു​ങ്ങ​ളെ​യും വ​നം ആ​ർ​ആ​ർ​ടി​ക്ക് കൈ​മാ​റി. മ​ല​പ്പു​റം പൂ​ക്കോ​ട്ടൂ​ർ മാ​ര്യാ​ടു​ള്ള വീ​ട്ടി​ലാ​ണ് വെ​ള്ളി​മൂ​ങ്ങ​യും അ​ഞ്ചു കു​ഞ്ഞു​ങ്ങ​ളു​മെ​ത്തി​യ​ത്.

വീ​ട്ടു​കാ​ർ വി​വി​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് വ​നം ആ​ർ​ആ​ർ​ടി സം​ഘ​മെ​ത്തി ഇ​വ​യെ ഏ​റ്റെ​ടു​ക്കു​ക​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു നി​ല​ന്പൂ​ർ വ​നം ആ​ർ​ആ​ർ​ടി ഓ​ഫീ​സി​നു സ​മീ​പ​ത്തെ കൂ​ട്ടി​ലാ​ക്കി. പ​ക​ൽ സ​മ​യം ക​ണ്ണു കാ​ണാ​ത്ത മൂ​ങ്ങ​ക​ളെ രാ​ത്രി വ​ന​ത്തി​ലെ സു​ര​ക്ഷി​ത ഭാ​ഗ​ത്തു തു​റ​ന്നു വി​ടു​മെ​ന്നു ആ​ർ​ആ​ർ​ടി വി​ഭാ​ഗം അ​റി​യി​ച്ചു.